ന്യൂഡൽഹി: അഹമ്മദാബാദിലുണ്ടായ വിമാന ദുരന്തം എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ -എഎഐബി- അന്വേഷിക്കും. വ്യോമയാന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത് . എഎഐബി ഡയറക്ടർ ജനറലും ഇൻവെസ്റ്റിഗേഷൻ ഡയറക്ടറും ഉൾപ്പെടെയുള്ള സംഘം അപകട സ്ഥലത്തെത്തി .
യുഎസിന്റെ നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് -എൻടിഎസ്ബി- ഇന്ത്യയിലേക്ക് അന്വേഷണ സംഘത്തെ അയക്കുന്നുണ്ട് . അന്വേഷണത്തിലെ കണ്ടെത്തലുകൾ ഇന്ത്യൻ സർക്കാരിനു കൈമാറുമെന്ന് ഏജൻസി അറിയിച്ചു.
ഇന്ത്യയുടെ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നടത്തുന്ന അന്വേഷണത്തെ സഹായിക്കാൻ സംഘത്തെ അയക്കുമെന്ന് ബ്രിട്ടന്റെ എയർ ആക്സിഡന്റ് ഇൻവസ്റ്റിഗേഷൻ ബ്രാഞ്ചും അറിയിച്ചു