ഫ്ലോറിഡ: വ്യോമസേനാ ഗ്രൂപ്പ് കമാൻഡർ ശുഭാംശു ശുക്ലയുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആക്സിയം യാത്രാദൗത്യം വൈകിയേക്കും .
റോക്കറ്റ് തകരാറുമൂലം ആക്സിയം -4 ദൗത്യം മാറ്റിവെച്ചതായി അധികൃതർ വ്യക്തമാക്കി . പുതിയ തീയതി പിന്നീട് അറിയിക്കും . ഇത് നാലാംതവണയാണ് വിവിധ കാരണങ്ങളാൽ ദൗത്യം നീട്ടി വെയ്ക്കുന്നത്.
ഫ്ലോറിഡയിലെ നാസ കെന്നഡി സ്പേയ്സ് സെന്ററിൽ നിന്ന് ഇന്ന് വൈകീട്ട് 5.30നാണ് ശുഭാംശു ശുക്ലയും സംഘവും യാത്ര പുറപ്പെടാനിരുന്നത്. ഇന്നലെ നടത്താനിരുന്ന വിക്ഷേപണം സാങ്കേതിക തകരാറും കാലാവസ്ഥാ പ്രശ്നങ്ങളും മൂലം ഇന്നത്തേയ്ക്ക് മാറ്റിവെയ്ക്കുകയായിരുന്നു. റോക്കറ്റ് തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് ഇന്നത്തെ വിക്ഷേപണം മാറ്റിയത് .