ഡൽഹി: ഡൽഹി കനത്ത ചൂടിൽ ഉരുകുന്നു. സംസ്ഥാനത്ത് താപനില 49 ഡിഗ്രിവരെ ഉയർന്നു.
ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ദില്ലി, ഹരിയാന, ചണ്ഡിഗഡ്, രാജസ്ഥാൻ, യു പി എന്നിവിടങ്ങളിൽ ഉഷ്ണതരംഗ മുന്നറിയിപ്പും ഉണ്ട്. ചൂട് ഇനിയും കൂടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.
കനത്ത ചൂടിനൊപ്പം പൊടിക്കാറ്റ് കൂടി ആയതോടെ അസഹ്യമാണ് ഡൽഹിയിലെ കാലാവസ്ഥ. ചൂട് കടുത്തതോടെ, ജനങ്ങൾ വീടിന് പുറത്തിറങ്ങാൻ ബുദ്ധിമുട്ടുകയാണ്.
ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമെ പുറത്തിറങ്ങാവൂവെന്നും ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. പുറത്ത് ജോലി ചെയ്യുന്നവരോട് നിർബന്ധമായും കുടിവെള്ളം കരുതണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്.