സംപൗളോ:സൗദി അറേബ്യയെ (2-1) പരാജയപ്പെടുത്തി ഓസ്ട്രേലിയ ലോകകപ്പ് യോഗ്യത നേടി . മറ്റൊരു മത്സരത്തിൽ ബൊളീവിയയോട് 2-0 തോൽവി വഴങ്ങിയതോടെ ചിലിക്ക് തുടർച്ചയായ മൂന്നാം തവണയും ലോകകപ്പ് യോഗ്യതനേടാനായില്ല.
സൗദിക്കെതിരായ മത്സരത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ഓസ്ട്രേലിയ കളിച്ചു കയറിയത്.
കളിയുടെ 19-ാം മിനിറ്റിൽ അബ്ദുൾറഹ്മാൻ അൽ അബൗദ് സൗദിയെ മുന്നിലെത്തിച്ചു. എന്നാൽ ഒന്നാം പകുതിയിൽ തന്നെ ഓസീസ് സമനില പിടിച്ചിരുന്നു . 42-ാം മിനിറ്റിൽ കോണർ മെറ്റ്കാഫാണ് ടീമിനായി സമനില ഗോൾ കരസ്ഥമാക്കിയത് .
രണ്ടാം പകുതിയുടെ തുടക്കത്തിൽ 48-ാം മിനിറ്റിൽ മിച്ച് ഡ്യൂക്ക് ടീമിന്റെ വിജയഗോൾ നേടി. ഇതോടെ ഓസ്ട്രേലിയക്ക് തുടർച്ചയായ ആറാം ലോകകപ്പ് യോഗ്യത ഉറപ്പാക്കി.