ഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ ഏഴായിരത്തിലേക്കടുക്കുന്നു . വിവിധ സംസ്ഥാനങ്ങളിലെ കൊവിഡ് കേസുകൾ 6815 ആയി ഉയർന്നു. കേരളത്തിൽ 2053 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
24 മണിക്കൂറിനിടെ മൂന്ന് കൊവിഡ് മരണവും 324 കേസുകളുമാണ് രാജ്യത്ത് പുതുതായി റിപ്പോർട്ട് ചെയ്തിട്ടുള്ളത് . കേരളം, ദില്ലി, ജാർഖണ്ഡ് എന്നിവിടങ്ങളിലാണ് മരണം .
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ദിനംപ്രതി കൊവിഡ് കേസുകൾ ഉയരുകയാണെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് . കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കേരളത്തില്‍ 80 കേസുകളാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതെന്ന് മന്ത്രി വീണാ ജോർജ് നേരത്തേ അറിയിച്ചിരുന്നു. ഇവര്‍ കൊവിഡ് മൂലം അഡ്മിറ്റ് ആയവര്‍ അല്ല.
മറ്റ് രോഗങ്ങള്‍ക്ക് ചികിത്സ തേടിയപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ചതാണ്. മറ്റു രോഗങ്ങള്‍ ഉള്ളവര്‍ മുന്‍കരുതല്‍ സ്വീകരിക്കണം. മാസ്ക് ധരിക്കണം. അനാവശ്യമായ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണം എന്നും മന്ത്രി ആവശ്യപ്പെട്ടു.