സമുദായ സമ്പർക്ക പരിപാടിയുമായി KLCA
കൊച്ചി : രാഷ്ട്രീയവും ഭരണപരമായ ലത്തീൻസമുദായത്തിന്റെ അവകാശ പോരാട്ടങ്ങൾക്ക്നേതൃത്ത്വം നൽകാൻ കെ.എൽ.സി.എ. സംസ്ഥാന നേതൃ യോഗം തീരുമാനിച്ചു. എറണാകുളം ആശീർ ഭവനിൽ KRLCC വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
ക്രൈസ്തവ സമൂഹത്തിൻ്റെ വിവിധ ആവശ്യങ്ങൾ പരിഗണിച്ച് 284 ശുപാർശകൾ ജെ ബി കോശി കമീഷൻ സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെയും അത് പുറത്തു വിട്ടിട്ടില്ല.
കേരളത്തിലെ 66 തീരദേശ പഞ്ചായത്തുകളെ CRZ രണ്ട് ഗണത്തിൽ ഉൾപ്പെടുത്തിയെങ്കിലും UA നമ്പർ ക്രമവത്കരിച്ചു നൽകുന്നതിന് നടപടികൾ കൈക്കൊള്ളാത്തതിനാൽ ജനങൾ ബുദ്ധിമുട്ടുകയാണ്. ലത്തീൻ കത്തോലിക്കരുടെ ജാതി സ്ർട്ടിഫിക്കറ്റ് വിഷയത്തിൽ സംസ്ഥന സർക്കാർ എടുന്ന നിലപാട് ആശയ കുഴപ്പമുണ്ടാക്കുന്നതും പ്രതിഷേധാർഹവുമാണ്.
കേരളത്തിന്റെ തീരപ്രദേശങ്ങൾ നേരിടുന്ന തീരശോണം ഭായാനകമാണ്. കേരളത്തിന്റെ തീരക്കടലിലുണ്ടായിട്ടുള്ള കപ്പലപകടം മത്സ്യ തൊഴിലാളികളെ പട്ടിണിയിലാക്കി. ശക്തമായ കടൽ നീയമങ്ങൾ നിലനിൽക്കെ ആശങ്കയിലായ തീരവാസികൾക്കും മത്സ്യ തൊഴിലാളി കുടുംമ്പങ്ങൾക്കും അർഹമായനഷ്ടപരിഹാരം നൽകണം. സ സമുദായത്തിന് ന്യായവും അർഹവുമായ അവകാശങ്ങൾ നേടിയെടുക്കുന്നതിന് കെ.എൽ.സി.എ. സമ്മർദ്ദ ശക്തിയായി പ്രവർത്തിക്കും.
കെ.എൽ.സി.എ. സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ .തോമസ് അദ്ധ്യക്ഷത വഹിച്ചു.
പ്രസ്ഥാനം ശക്തി . പ്പെടുത്തുന്നതിന്റെ ഭാഗമായി ആറു മാസം നീണ്ടു നിൽക്കുന്ന ജനസമ്പർക്ക പരിപാടികൾക്ക് രൂപം നൽകി.
സമ്മേളനത്തിൽ KLCA സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി , സംസ്ഥാന ട്രഷറർ രതീഷ് ആന്റണി , സംസ്ഥാന ഭാരവാഹികളായ ജസ്റ്റിൻ കരിപ്പാട്ട്, നൈജു അറക്കൽ , സാബു കാനക്കാപ്പിള്ളി, മഞ് ഞ്ചു ആർ എൽ , ഷൈജ ഇ ആർ , ജോൺ ബാബു , പൂവം ബേബി, സാബു തോമസ്, കണ്ണൂർ രൂപത പ്രസിഡന്റ് ഗോഡ്സൺ ഡിക്രൂസ് , കോഴിക്കോട് രൂപത പ്രസിഡന്റ് ബിനു എഡ്വേർഡ് , സുൽത്താൻപേട്ട രൂപത പ്രസിഡന്റ് ജോൺ ജോസഫ് , കോട്ടപ്പുറം രൂപത പ്രസിഡന്റ് അനിൽ കുന്നത്തൂർ , വിജയപുരം രൂപത പ്രസിഡന്റ് എബി കുന്നേപറമ്പിൽ , വരാപ്പുഴ അതിരൂപത ജനറൽ സെക്രട്ടറി റോയി പാളയത്തിൽ , കൊച്ചി രൂപത പ്രസിഡന്റ് പൈലി ആലുങ്കൽ , ആലപ്പുഴ രൂപത പ്രസിഡന്റ് പി ജി ജോൺ ബ്രിട്ടോ , കൊല്ലം രൂപത പ്രസിഡന്റ് ലെസ്റ്റർ കാർഡോസ് , പുനലൂർ രൂപത പ്രസിഡന്റ് എസ് ക്രിസ്റ്റോഫർ , തിരുവനന്തപുരം രൂപത പ്രസിഡന്റ് പാട്രിക്ക് മൈക്കിൽ , നെയ്യാറ്റിൻകര രൂപത ജനറൽ സെക്രട്ടറി ജോൺ സുന്ദർരാജ് എന്നിവർ പ്രസംഗിച്ചു