തിരുവനന്തപുരം: കൊച്ചി തീരത്തുണ്ടായ ചരക്ക് കപ്പല്‍ അപകടത്തെ തുടര്‍ന്ന് ബുദ്ധിമുട്ടിലായ മത്സ്യത്തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുന്നതിനായി പണം അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് പത്ത് കോടിയിലേറെ രൂപയാണ് അനുവദിച്ചത്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലുള്ള മത്സ്യത്തൊഴിലാളികള്‍ക്കാണ് സഹായം ലഭിക്കുക. ഓരോ കുടുംബത്തിനും ആയിരം രൂപയും ആറ് കിലോ അരിയും നല്‍കും. 78,498 മത്സ്യത്തൊഴിലാളികള്‍ക്കും 27020 അനുബന്ധ തൊഴിലാളികള്‍ക്കുമാണ് സഹായം.