വെള്ളയമ്പലം : സ്വർഗ്ഗത്തെ ലക്ഷ്യം വച്ച് ജീവിക്കുവാനും, യാത്ര ചെയ്യുവാനും പരിശീലിപ്പിക്കുന്ന സ്ഥലമാണ് വിശ്വാസ പരിശീലനം ഡോ.ക്രിസ്തുദാസ്. തിരുവനന്തപുരം അതിരൂപതയുടെ വിശ്വാസ പരിശീലന കമ്മീഷന്റെ 2024-25 ലെ വാർഷികവും 2025-26 ലെ അതിരൂപതാതലത്തിൽ പ്രവേശനോത്സവവും വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ വച്ച് ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിയുന്നു അദ്ദേഹം. യേശു വിണ്ണിൽ നിന്നും മണ്ണിലേക്ക് വന്നിട്ട് തിരികെ വിണ്ണിലേക്ക് പോയത് പോലെ നമ്മളെല്ലാവരും ദൈവരാജ്യത്തിലേക്ക് തിരിച്ചു പ്രതീക്ഷിക്കേണ്ടവരാണെന്നുള്ള ബോധ്യമാണ് യേശു നമുക്ക് നൽകിയത്.
പ്രവേശനോത്സവത്തിന്റെ ഭാഗമായി എല്ലാ ഫെറോന സെക്രട്ടറിമാർക്കും തിരി കത്തിച്ച് നൽകിക്കൊണ്ടായിരുന്നു പ്രവേശനോത്സവം അഭിവന്ദ്യ പിതാവ് ഉദ്ഘാടനം ചെയ്തത്. 2023 – 25 കാലയളവിൽ സേവനം ചെയ്ത ഫെറോന സെക്രട്ടറിമാരെ ആദരിക്കുകയും ചെയ്തു.
അജപാലന ശുശ്രൂഷ അതിരൂപത ഡയറക്ടർ ഫാ. ഷാജു വില്യം അധ്യക്ഷ പ്രസംഗം നടത്തി. ബ്രിട്ടോ ജോൺ, മിസ്സ് നീന സ്റ്റെല്ല നോയൽ തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി.
സംസ്ഥാന തലത്തിലും, അതിരൂപതാ തലത്തിലും ലോഗോസ് ക്വിസ്, ലാ സ്തോറിയ ക്വിസ്, എല്ലാ ക്ലാസുകളിലും ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടിയവർക്ക് സർട്ടിഫിക്കേറ്റുകളും, ക്യാഷ് അവാർഡുകളും, മെമന്റോയും പിതാവ് സമ്മാനിച്ചു.
അജപാലന ശുശ്രൂഷ അതിരൂപത അസിസ്റ്റന്റ് ഡയറക്ടർ ഫാ. അജിത് ആന്റണി സ്വാഗതം ആശംസിച്ചു. , സെക്രട്ടറി സിൽവദാസ് റിപ്പോർട്ട് അവതരിപ്പിച്ചു. പുതിയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സിൽവസ്റ്റർ നന്ദിയും രേഖപ്പെടുത്തി.