വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉന്നത ഉപദേഷ്ടാവ് സ്ഥാനത്ത് നിന്ന് വ്യവസായി ഇലോൺ മസ്ക് പിൻമാറി . അമേരിക്കൻ പ്രസിഡന്റിന്റെ ഉന്നത ഉപദേഷ്ടാവ് സ്ഥാനത്ത് നിന്ന് താൻ പിന്മാറുന്നതായി ഇലോൺ മസ്ക് ബുധനാഴ്ച പ്രഖ്യാപിച്ചു.
ഫെഡറൽ ബ്യൂറോക്രസിയെ കാര്യക്ഷമമാക്കുന്നതിനും പരിഷ്കരിക്കുന്നതിനുമാണ് അമേരിക്കൻ പ്രസിഡന്റിന്റെ ഉന്നത ഉപദേഷ്ടാവ് ആയി ഇലോൺ മസ്കിനെ നിയമിച്ചത്.ഗവൺമെന്റ് കാര്യക്ഷമതാ വകുപ്പിലെ പ്രത്യേക സർക്കാർ ജീവനക്കാരൻ എന്ന നിലയിലുള്ള തന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ പ്രസിഡന്റ് ട്രംപിന് നന്ദി പറഞ്ഞാണ് ഇലോൺ മസ്ക് പടിയിറങ്ങിയത്.
‘ഒരു പ്രത്യേക സർക്കാർ ജീവനക്കാരൻ എന്ന നിലയിൽ എന്റെ ഷെഡ്യൂൾ ചെയ്ത സമയം അവസാനിക്കുമ്പോൾ, ചെലവുകൾ കുറയ്ക്കാൻ അവസരം നൽകിയതിന് പ്രസിഡന്റിന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു-മസ്ക് പറഞ്ഞു .