എറണാകുളം: കേരള ലത്തീന്‍ കത്തോലിക്കാ സഭയുടെ മുഖപത്രമായ ജീവനാദത്തിന്റെ മാനേജിംഗ് എഡിറ്ററായി ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര സ്ഥാനമേറ്റു. പുനലൂര്‍ രൂപതാംഗമായ ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര കെആര്‍എല്‍സിബിസി മീഡിയ കമ്മീഷന് സെക്രട്ടറിയുമാണ്. ജീവനാദം ഓഫീസില്‍ ചേര്‍ന്ന ചടങ്ങില്‍ ജീവനാദം ചെയര്‍മാനും കെആര്‍എല്‍സിബിസി മീഡിയ കമ്മീഷന് ചെയര്‍മാനുമായ ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടിലിന്റെ സാന്നിധ്യത്തിലായിരുന്നു ചുമതല ഏറ്റെടുത്തത്.
കെആര്‍എല്‍സിബിസി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി റവ. ഡോ. ജിജു ജോര്‍ജ് അറക്കത്തറ, ജീവനാദം മുന്‍ മാനേജിംഗ് എഡിറ്റര്‍ ഫാ. ജോണ്‍ ക്യാപ്പിസ്റ്റന്‍ ലോപ്പസ്, ജീവനാദം ചീഫ് എഡിറ്റര്‍ ജെക്കോബി, കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, പിഒസി പബ്ലിക്കേഷന്റെ ജനറല്‍ എഡിറ്റര്‍ റവ. ഡോ. ജേക്കബ് പ്രസാദ് എന്നിവരും ജീവനാദം ജീവനക്കാരും സന്നിഹിതരായിരുന്നു.
തുക്കലശേരി സെന്റ് ജോസഫ്സ് ഇടവകാംഗങ്ങളായ വെണ്‍പാല ചാലക്കര വീട്ടില്‍ സി.എ തോമസിന്റേയും റോസമ്മ തോമസിന്റേയും മകനാണ് ഫാ. സ്റ്റീഫന്‍ തോമസ്. 2004ല്‍ ബിഷപ് ഡോ. പീറ്റര്‍ തുരുത്തിക്കോണത്തില് നിന്ന് പൗരോഹിത്യം സ്വീകരിച്ചു. വിവിധ ഇടവകകളില്‍ സഹവികാരിയായും വികാരിയായും സേവനമനുഷ്ഠിച്ചു. കെഎല്‍സിഎ പുനലൂര്‍ രൂപത ഡയറക്ടറക്കം വിവിധ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
2019 മുതല്‍ 2024 വരെ കെസിബിസി യൂത്ത് കമ്മിഷന് സെക്രട്ടറിയായിരുന്നു. 2020 – 2022 കാലഘട്ടത്തില്‍ ജീവനാദത്തിന്റെ അസോസിയേറ്റ് മാനേജിംഗ് എഡിറ്ററായിരുന്നു. സിഡിപിഐ പ്രസിഡന്റായും താലന്ത് മാസികയുടെ അസോസിയേറ്റ് എഡിറ്ററായും സേവനമനുഷ്ഠിക്കുന്നു. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടിയ ശേഷം കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ എംസിജെയും മീഡിയ സ്റ്റഡിയില്‍ എം.ഫിലും നേടി. പത്തനംതിട്ട ജില്ലയില്‍ തിരുവല്ലയില്‍ വെണ്‍പാല സ്വദേശിയാണ്.