ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ നട്ടെല്ലായ ഭരണഘടനക്ക് ജീവന് നല്കിയ ബിആര്‍ അംബേദ്കറുടെ സ്മരണയില്‍ രാജ്യം. ഏപ്രിൽ 14നാണ് രാജ്യം അംബേദ്കര്‍ ജയന്തി ആചരിക്കുന്നത്. ഇന്ന് അംബേദ്കറുടെ 134-ാം ജന്മദിനമാണ്. ഇന്ത്യയിലെ പിന്നാക്ക വിഭാഗത്തിന്റെ ഉന്നമനത്തിനായി പരിശ്രമിച്ച നവോഥാന നായകനാണ് ഡോക്ടര്‍ ഭീംറാവു രാംജി അംബേദ്കര്‍.
ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടും ഈ ദിനം ആചരിക്കുന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള സര്‍വകലാശാലകളില്‍ ഈ ദിനം പ്രത്യേകം ആചരിക്കുന്നു. ജാതീയ വിവേചനങ്ങള്‍ക്കെതിരെ പോരാട്ടം നയിച്ച് അംബേദ്കര്‍ സ്വപ്നം കണ്ട സമത്വ സുന്ദര ഇന്ത്യയുടെ ആശയം ജനങ്ങളിലേക്ക് എത്തിക്കാനാണ് ഈ ദിനം ആചരിക്കുന്നത്.
അംബേദ്കര്‍ തന്റെ ജീവിതകാലം മുഴുവൻ സമത്വത്തിനാണ് വേണ്ടിയാണ് പോരാടിയത്. അതിനാൽ അദ്ദേഹത്തിന്റെ ജന്മദിനം ഇന്ത്യയിൽ ‘സമത്വ ദിനം’ ആയും ആഘോഷിക്കുന്നു. എല്ലാ പൗരന്മാർക്കും തുല്യത ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുള്ള ഒരു മതേതര, ജനാധിപത്യ റിപ്പബ്ലിക്കായി ഇന്ത്യയെ സ്ഥാപിക്കാൻ അദ്ദേഹം രൂപം നല്കിയ ഭരണഘടനയ്ക്ക് സാധിച്ചു.
1891 ഏപ്രില്‍ 14ന് മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിൽ അംബാവാഡി ഗ്രാമത്തിൽ രാംജി മലോജി സക്പാൽ അംബേദ്കറുടെയും ഭീമാബായിയുടെയും പതിനാലാമത്തെ മകനായാണ് അംബേദികര്‍ ജനിക്കുന്നത്. നൂറ്റാണ്ടുകളായി മനുഷ്യാവകാശങ്ങളും നീതിയും നിഷേധിക്കപ്പെട്ട ജനതയുടെ മോചനത്തിന് വേണ്ടി അംബേദ്കര്‍ മുന്നില്‍ നിന്ന് പോരാട്ടം നയിച്ചു.
ജനതയെ ജാതീയമായി ഭിന്നിപ്പിക്കുന്ന മനുസ്മൃതി പരസ്യമായി കത്തിച്ചുകൊണ്ട് സവര്‍ണ വിഭാഗങ്ങള്‍ക്കെതിരെ അദ്ദേഹം പോരാട്ടം ആരംഭിച്ചു. 1927 ഡിസംബർ 25-നായിരുന്നു ജാതി വ്യവസ്ഥയ്ക്കെതിരെയുള്ള പ്രതിഷേധമായി, തൊട്ടുകൂടാത്തവരെന്ന് മേല്ജാതിക്കാര് വിശ്വസിച്ചവരില്‍ ഒരാളായ ശാസ്ത്രബുദ്ധെ, അംബേദ്കറുടെ സാന്നിധ്യത്തിലും സമ്മതത്തോടെയും, ജാതി വ്യവസ്ഥയെ ക്രോഡീകരിക്കുന്ന ഹിന്ദു ഗ്രന്ഥമായ മനുസ്മൃതി കത്തിച്ചു. അംബേദ്കർ ഈ ദിനത്തെ “മനുസ്മൃതി ദഹൻ ദിവസ്” ആയി ആഘോഷിക്കുന്നു