ബോബന് വരാപ്പുഴ
ഓര്‍മ്മക്കുറിപ്പുകള്‍ എഴുതണമെന്ന ആവശ്യവുമായി തന്നെ സമീപിച്ച സ്നേഹിതന്മാരോട് അദ്ദേഹം ഒരു കഥ പറയുന്നതിങ്ങനെയാണ്: ‘ഒരിക്കല്‍ ഒരു വൃദ്ധന് തന്റെ വികാരിയച്ചനെ സമീപിച്ചു പറഞ്ഞു. അച്ചോ, ഞാന്‍ നല്ല കാലത്ത് അനേകം പാപം ചെയ്തിട്ടുണ്ട്. അവയൊന്നും ഇനിമേല്‍ ചെയ്യുകയില്ല. ചെയ്യാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല, അങ്ങിനെ ചെയ്യാന്‍ വേണ്ട ശേഷി ഇല്ലാഞ്ഞിട്ടാണ്’. കേവലം 110 പേജുകള്‍ മാത്രമുള്ള ഈ പുസ്തകം സുന്ദരഭാഷയുടെയും ആഖ്യാനത്തിന്റെയും ഉത്തംഗത്തിലാണ് വിരാജിക്കുന്നത്.
മലങ്കരമാര്ത്തോമ സുറിയാനി സഭയുടെ വലിയ മെത്രാപ്പോലീത്ത, മാര്‍ ഫീലിപ്പോസ് ക്രിസോസ്റ്റം തിരുമേനി സംസാരിക്കുമ്പോള്‍ കേള്‍വിക്കാര്‍ നിശ്ചലരായി കാതുകൂര്‍പ്പിച്ചിരിക്കുന്നത്, അനന്തരം ഉറപ്പായും പൊട്ടിച്ചിരിപ്പിക്കാനുള്ള അവസരം നഷ്ടപ്പെടാതിരിക്കാനാണെങ്കില് വരാപ്പുഴ ആര്‍ച്ച് ബിഷപ്പായിരുന്ന അഭിവന്ദ്യ കൊര്‍ണേലിയൂസ് പിതാവ് സംസാരിക്കുമ്പോള്‍ ചിരിക്കാന്‍ മാത്രമല്ല മനോഹരവും ഭക്തിനിര്‍ഭരവും ഭാഷാശുദ്ധിയുമുള്ള ആ കാവ്യസര്ഗാത്മകത ആസ്വദിക്കാനും കൂടിയാണ് ശ്രോതാക്കള്‍ കാതും ഹൃദയവും ചേര്‍ത്തുവെക്കുന്നത്.
‘ചില അച്ചന്മാരുടെ പ്രസംഗം ഉറക്കഗുളികയേക്കാള് മാരകമാണെന്ന് ‘
പിതാവൊരിക്കല് എന്റെ ഇടവകപള്ളിയിലെ അള്‍ത്താരയില്‍ നിന്നു തന്നെ വിളിച്ചു പറഞ്ഞതോര്‍ക്കുന്നു. തന്റെ കീഴിലുള്ള പള്ളികളിലെ തിരുന്നാളുകള്‍ക്ക് കൊടിയേറ്റിന് സ്ഥിരമായി നേതൃത്വം നല്കുന്നതിനാല് തന്റെ വലത്തേ ഒരത്തിന് കലശലായ വേദനയും കഴപ്പും വന്നെന്നും അതില്‍ പിന്നെ, കൊടിയേറ്റ് പിതാവെന്ന് ചിലര്‍ രഹസ്യമായി തന്നെ, വിളിക്കാറുണ്ടെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു.
‘ മായാത്ത സ്മരണകള്‍ ‘ എന്ന ഓര്‍മ്മ പുസ്തകം ആരംഭിക്കുന്നതും അത്തരമൊരു തമാശ പങ്കുവെച്ചു കൊണ്ടു തന്നെ.
പ്രായം തൊണ്ണൂറും പിന്നിട്ട് കാലം മുന്നോട്ടോടുന്ന അവസരത്തില്‍, ഓര്‍മ്മക്കുറിപ്പുകള്‍ എഴുതണമെന്ന ആവശ്യവുമായി തന്നെ സമീപിച്ച സ്നേഹിതന്മാരോട് അദ്ദേഹം ഒരു കഥ പറയുന്നതിങ്ങനെയാണ്:
‘ഒരിക്കല്‍ ഒരു വൃദ്ധന് തന്റെ വികാരിയച്ചനെ സമീപിച്ചു പറഞ്ഞു. അച്ചോ, ഞാന്‍ നല്ല കാലത്ത് അനേകം പാപം ചെയ്തിട്ടുണ്ട്. അവയൊന്നും ഇനിമേല്‍ ചെയ്യുകയില്ല. ചെയ്യാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല, അങ്ങിനെ ചെയ്യാന്‍ വേണ്ട ശേഷി ഇല്ലാഞ്ഞിട്ടാണ്. ‘
കേവലം 110 പേജുകള്‍ മാത്രമുള്ള ഈ പുസ്തകം സുന്ദരഭാഷയുടെയും ആഖ്യാനത്തിന്റെയും ഉത്തംഗത്തിലാണ് വിരാജിക്കുന്നത്.
ഭാരതം സ്വാതന്ത്ര്യം പ്രാപിക്കുമ്പോള്‍ പിതാവ് സ്വിറ്റ്സര്‍ലണ്ടില്‍ വിദ്യാര്‍ഥിയായിരുന്നു. അവിടത്തെ ഒരു പ്രമുഖ ദിനപത്രം ഇന്ത്യയിലെ ഉന്നതരായ രണ്ട് നേതാക്കളെക്കുറിച്ച് ലേഖനങ്ങള്‍ എഴുതിത്തരാന്‍ ഇന്ത്യക്കാരായ വിദ്യാര്‍ഥികളോടാവശ്യപ്പെട്ടു.
‘ ഫാദര്‍ ദിറവ്യം മഹാത്മാഗാന്ധിയെക്കുറിച്ചും ഞാന്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിനെക്കുറിച്ചും ഓരോ ലേഖനങ്ങളെഴുതി അവര്‍ക്ക് കൊടുത്തു. എന്നാല്‍ സ്വാതന്ത്ര്യ ദിനത്തില്‍ ഗാന്ധിജിയെക്കുറിച്ചുള്ള ലേഖനം പുറത്തുവന്നു.
നെഹ്റുവിനെക്കുറിച്ചുള്ള ലേഖനം പ്രസിദ്ധീകരിച്ചുകണ്ടില്ല. അന്വേഷിച്ചപ്പോള്‍ അവര്‍ പറഞ്ഞു….
‘ സ്ഥലമില്ലാതെ പോയി. ‘പക്ഷേ യഥാര്‍ത്ഥ കാരണമായി എനിക്ക് തോന്നിയത്, ഞാനെഴുതിയ ലേഖനം അവരുടെ പത്രത്തിന്റെ നിലവാരത്തിനൊത്തതായിരുന്നില്ല എന്നതാണ് …..
‘തന്റെ മുന്‍ഗാമിയും വരാപ്പുഴ അതിരൂപതയുടെ ആദ്യ തദ്ദേശിയ മെത്രാപോലീത്തയുമായ അഭിവന്ദ്യ ജോസഫ് അട്ടിപ്പേറ്റി പിതാവ്, ഭാഗ്യസ്മരണാര്‍ഹനും അടുത്തു തന്നെ വാഴ്ത്തപ്പെടാനിരിക്കുന്ന മഹാത്മാവുമായ അദ്ദേഹത്തെക്കുറിച്ച് ഹൃദയാംഗമായതും വികാരനിര്‍ഭരവുമായ സ്മരണകളുമാണ് കൊര്‍ണേലിയൂസ് പിതാവ് നമ്മോട് പങ്കുവെക്കുന്നത്.
കാക്കനാട്ടേ വിശാലമായ എസ്റ്റേറ്റ് വാങ്ങാന്‍ തയ്യാറായ അട്ടിപ്പേറ്റിപ്പിതാവ്, 74 ഏക്കറും, 82 സെന്റുമുള്ള ആ സ്ഥലം അതിരൂപതയുടെ മുതല്‍ക്കൂട്ടാക്കാന്‍ ശ്രമിക്കവേ, തികയാതെ വന്ന പതിനായിരം രൂപ തന്റെ കുടുംബത്തില്‍ നിന്നും കടമെടുത്ത് ആ കുറവുനികത്തി. പിന്നീട് ആ തുക തന്റെ സംഭാവനയായിക്കണ്ട് ആ കടം ഉപേക്ഷിച്ചു. ഓര്‍ക്കണം, ‘അന്നത്തെ പതിനായിരം ഇന്നത്തെ കോടികളാണ്’.
1970- ജനുവരിയില്‍ എറണാകുളത്തു അഖിലേന്ത്യാ കത്തോലിക്കാ മെത്രാന്‍സമിതിയുടെ സമ്മേളനം നടക്കവേ അതിന് നേതൃത്വം നല്‍കിയത് അട്ടിപ്പേറ്റി പിതാവായിരുന്നു. ഉദ്ഘാടകനായ പിതാവ് അതിനകം തന്നെ നന്നേ ക്ഷീണിതനായി കാണപ്പെട്ടു.ശയ്യാവലംബിതനായ പിതാവിനെ കാണാനെത്തിയ തന്നോട് പറഞ്ഞു.
‘സുഖക്കേട് ഒന്നും വരാതെ സൂക്ഷിച്ചേക്കണം. ഇവിടെ ഈ ദിവസങ്ങളില്‍ പലതും ചെയ്യാനുണ്ട് ‘
പിന്നെ ഒന്നും സംസാരിച്ചില്ല അദ്ദേഹം അവസാനമായി എന്നോട് പറഞ്ഞ വാക്കുകള്‍…… ആ സമ്മേളനം അവസാനിച്ച് മെത്രാന്മാര് പിരിഞ്ഞെങ്കിലും പലരും ഉടനെ തന്നെ എറണാകുളത്തേക്ക് തിരിച്ചെത്തേണ്ടി വന്നു.1970 ജനുവരി 21 ന് അഭിവന്ദ്യ അട്ടിപ്പേറ്റി പിതാവ് കാലം ചെയ്തു.
പിതാവിന്റെ നഗരി കാണിക്കല്‍ ചടങ്ങിനെക്കുറിച്ച് പറയുമ്പോള്‍, 1933 ജൂണ്‍ മാസത്തിലെ പഴയൊരു ചിത്രം വരക്കുന്നുണ്ട് കൊര്‍ണേലിയൂസ് പിതാവ്. ‘ കൊച്ചി രാജാവിന്റെ കുതിരവണ്ടി ഒരു മഹാവ്യക്തിയെ വഹിച്ചുകൊണ്ടു പോകാന്‍ തയ്യാറായി നില്ക്കുന്നു. വരാപ്പുഴ ആര്‍ച്ച്ബിഷപ് ഏയ്ഞ്ചല്‍ മേരി ഏതോ ഒരു മഹാവ്യക്തിയെ സ്വീകരിക്കാനായി വന്നു നില്ക്കുന്നു. അവിടെ അണിനിരന്ന കൂട്ടത്തില്‍ വരാപ്പുഴ അതിരൂപത മൈനര്‍ സെമിനാരിയിലെ എല്ലാ വിദ്യാര്‍ഥികളും ജനാവലിയുടെ മുന്‍പന്തിയില്‍ നില്ക്കുന്നു. അക്കൂട്ടത്തില്‍ എട്ടാം ക്ലാസില്‍ പഠിച്ചിരുന്ന ഞാനും ഉണ്ടായിരുന്നു …. ‘
നിശബ്ദവും വിശുദ്ധവും പ്രാര്‍ഥനാ നിര്ഭരവുമായ തന്റെ ജീവിതത്തിലുടനീളം താന്‍ അനുഭവിക്കുകയും ആസ്വാദിക്കുകയും ചെയ്ത ദൈവകൃപാവരത്തിന്റെ തെളിമ കടുകോളം പോലും വിസ്മരിക്കാതെ അത്യന്തം കാവ്യ നിര്ഭരതയോടും ഭാഷാമികവോടും കൂടി രചിക്കപ്പെട്ട ഈ ചെറിയ പുസ്തകം ,അതിനാല്‍ തന്നെ ഏവരും വായിച്ചറിഞ്ഞിരിക്കേണ്ട ചരിത്ര ഗാഥ തന്നെയാണ്.