Browsing: archdiocese of verapoly

സാഹചര്യങ്ങളുടെ സമ്മര്‍ദങ്ങളോട് നിരന്തരം പടവെട്ടി വിജയം വരിച്ച ഒരു വ്യാപാരിവ്യവസായി. ജീവിതത്തിന്റെ ഗതിവിഗതികളിലും വിധിവൈപര്യങ്ങളിലും തളരാതെ മുന്നേറിയ സാമൂഹിക പ്രതിബദ്ധത നിറഞ്ഞ ഒരു മനുഷ്യസ്നേഹി. അതായിരുന്നു ഈരശ്ശേരില്‍ ജോസ്. എ ടു ഇസഡ് ജോസ് എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന ജോസിനെ സംബന്ധിച്ച് ഈ വിശേഷണത്തിന്റെ മുഴുവന്‍ സത്തയും അലിഞ്ഞുചേര്‍ന്ന ജീവിതത്തിനുടമയായിരുന്നു.

കോട്ടപ്പുറം: തീരദേശത്തിന്റെ ഹൃദയത്തിലെ മുറിവായി മാറിയ മുനമ്പത്തെ പാവപ്പെട്ട ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച മനുഷ്യചങ്ങലയില്‍ പതിനായിരങ്ങള്‍ അണിചേര്‍ന്നു. വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍, കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍, ഹൈബി ഈഡന്‍ എംപി എന്നിവരടക്കം രാഷ്ട്രീയ സാമൂഹ്യമേഖലകളിലെ പ്രമുഖരും മനുഷ്യചങ്ങലയില്‍ പങ്കാളികളായി. പലയിടത്തും ചങ്ങല മനുഷ്യമതിലായി.

മുനമ്പം:കടലിലും കായലിലും പണിയെടുക്കുന്ന പാവപ്പെട്ട മനുഷ്യർ താമസിക്കുന്ന മുനമ്പം ഭൂമി വഖഫ് ഭൂമിയല്ല…

സെമിനാരി വിദ്യാര്‍ത്ഥികള്‍ക്ക് അദ്ദേഹം നല്‍കിയ മാര്‍ഗ്ഗദര്‍ശനം സഭ എന്നും അനുസ്മരിക്കേണ്ടതുണ്ട്. കാരണം പുരോഹിതരാണല്ലോ സഭയുടെ കരുത്ത്.

ഓരോ പള്ളിക്കൊപ്പവും ഓരോ കരയിലും പള്ളിക്കൂടം പണിയണം എന്ന് ആര്‍ച്ച്ബിഷപ് ബര്‍ണര്‍ഡീന്‍ ബച്ചിനെല്ലി വരാപ്പുഴ വികാരിയത്ത് അഡ്മിനിസ്ട്രേറ്ററായിരിക്കെ 1857 മാര്‍ച്ച് മാസത്തില്‍ ഇറക്കിയ സര്‍ക്കുലര്‍ വരാപ്പുഴ അതിരൂപതാ ആര്‍ക്കൈവ്സില്‍ സൂക്ഷിച്ചിട്ടുണ്ട്. ”വശനത്താലെ നാം കല്പിച്ചിരിക്കുന്ന മാതിരികയില്‍ പള്ളിക്കൂടങ്ങള്‍” നിര്‍മിക്കുവാന്‍ 1856-ല്‍ അദ്ദേഹം വാക്കാല്‍ നിര്‍ദേശിച്ചതും രേഖപ്പെടുത്തിയിട്ടുണ്ട്.

വിവിധ വിഷയങ്ങളിലായി 73 പ്രസംഗങ്ങള്‍. ബൈബിളിലെ പുസ്തകങ്ങളെ അനുസ്മരിപ്പിക്കുന്ന വിധം അവ മനോഹരമായി ക്രമീകരിച്ചിരിക്കുന്നു. 60 വര്‍ഷം മുന്‍പ് പുസ്തകത്തിന്റെ രൂപഘടനയില്‍ സജീവമായി നിലകൊണ്ടത് കേരള ടൈംസ് പത്രാധിപസമിതിയംഗമായിരുന്ന സി.എല്‍. ജോര്‍ജാണ്. അദ്ദേഹത്തിന്റെ സര്‍ഗ്ഗവൈഭവം ഉള്ളടക്കം പേജുകളില്‍ തൊട്ടറിയാം.

എല്ലാവിധ ബന്ധനങ്ങളിലും നിന്ന് നമ്മെ മോചിപ്പിക്കുന്ന ദൈവജനനിയുടെ അദ്ഭുതകരമായ പരാപാലന മാധ്യസ്ഥ്യത്തിന് കൃതജ്ഞതയർപ്പിച്ചുകൊണ്ട് അതിരൂപത വല്ലാർപാടം ബസിലിക്കയുടെ മഹാജൂബിലി ആഘോഷിക്കുമ്പോൾ, ”അനേകർക്കു മോചനം നൽകുന്ന മോചനദ്രവ്യമാകാനായി’ അഭിഷേചനത്തിനും കൈവയ്പ് ശുശ്രൂഷയ്ക്കുമൊരുങ്ങുന്ന, അനുദിന ജീവിതവിശുദ്ധിയുടെ ‘മിസ്റ്റിക്കൽ’ ദൈവാനുഭവം പങ്കുവയ്ക്കുന്ന ഡോ. ആന്റണി വാലുങ്കലുമായി ഒരു ഹൃദയസംവാദം:  

വല്ലാർപാടം:വരാപ്പുഴ അതിരൂപതയുടെ നിയുക്ത സഹായ മെത്രാൻ മോൺ. ആന്റണി വാലുങ്കലിന്റെ സ്ഥാനാരോഹണവുമായി ബന്ധപ്പെട്ട്…

പൊക്കാളിയും നന്മയും വിളയുന്ന കൊച്ചിയിലെ കായല്‍തുരുത്തുകളിലൊന്നായ പിഴലയില്‍, സെന്റ് ഫ്രാന്‍സിസ് സേവ്യറിന്റെ നാമധേയത്തിലുള്ള ഇടവകസമൂഹത്തിന്റെ പുണ്യങ്ങളുടെ കൊയ്ത്തുകാലത്തെ കനപ്പെട്ട കറ്റകള്‍ മെതിച്ചുകൂട്ടുന്നവരില്‍ വേദപാഠ ക്ലാസുകളിലെ കുട്ടികള്‍ വരെയുണ്ട്.