കൊച്ചി : കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ 53 മത് ജനറൽ കൗൺസിലിന് എറണാകുളത്ത് പാലാരിവട്ടം പിഒസിയിൽ തുടക്കമായി
സംസ്ഥാന പ്രസിഡന്റ് അഡ്വ ഷെറി ജെ തോമസ് പതാക ഉയർത്തി . കേരളത്തിലെ 12 ലത്തീൻ രൂപതകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഇരുപതു പ്രതിനിധികൾ വീതമാണ് ജനറൽ കൗൺസിലിൽ പങ്കെടുക്കുന്നത് . അഡ്വ ഷെറി ജെ തോമസ് അധ്യക്ഷത വഹിച്ചു . വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് സമ്മേളനം ഉത്ഘാടനം ചെയ്തു. വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ ആന്റണി വാലുങ്കൽ അനുഗ്രഹ പ്രഭാഷണം നടത്തി .

കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഡോ തോമസ് തറയിൽ , KRLCC ജനറൽ സെക്രട്ടറി ഡോ ജിജു അറക്കത്തറ , ലത്തീൻ സഭയുടെ വ്യക്താവ് ജോസഫ് ജൂഡ് എന്നിവർ ആശംസകൾ അർപ്പിച്ചു. സംസ്ഥാന ജനറൽ കൗൺസിലിൽ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി 2024 – 25 വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു . സംസ്ഥാന ട്രഷറർ രതീഷ് ആന്റണി 2024 -25 വർഷത്തെ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു.
ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പൂർണ്ണമായും പ്രസിദ്ധികരിക്കണമെന്നും, ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാത്ത സർക്കാർ നടപടിയിൽ ഉള്ള പ്രതിഷേധത്തിന്റെ ഭാഗമായി ഇതര ക്രൈസ്തവ സഭകളും ആയി ചേർന്ന് ഓഗസ്റ്റ് മാസത്തിൽ സംയുക്ത പ്രക്ഷോഭ പരിപാടികളെ കുറിച്ച് ജനറൽ കൗൺസിൽ ചർച്ച ചെയ്യും. ഏപ്രിൽ , മെയ് , ജൂൺ , ജൂലൈ മാസങ്ങളിൽ ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ട് KLCA സംസ്ഥാന പ്രസിഡന്റ് കേരളത്തിലെ എല്ലാ രൂപതകളിലും പര്യടനം നടത്തും.
കടലിലെ മത്സ്യലഭ്യതയ്ക്ക് കുറവ് ഉണ്ടാകുന്ന രീതിയിൽ
കേരളത്തിന്റെ തീരങ്ങളിൽ കടലിൽ ഖനനം നടത്തുവാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണം എന്ന് ആവശ്യപെട്ടു കൊണ്ടുള്ള പ്രമേയം , മുനമ്പം ജനങ്ങളുടെ റവന്യു അവകാശങ്ങൾ പുനർസ്ഥാപിയ്ക്കണം എന്ന് ആവശ്യപെട്ടു കൊണ്ടുള്ള പ്രമേയം , വിഴിഞ്ഞം സമരവുമായി ബന്ധപെട്ട് ബിഷപ്പ്മാർക്കും , വൈദീകർക്കും , സമരത്തിൽ പങ്കെടുത്തവർക്കും എതിരെ പോലീസ് എടുത്തിട്ടുള്ള കള്ള കേസുകൾ പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള പ്രമേയം , മുതലപൊഴിയിൽ അശാസ്ത്രീയമായ പുലിമുട്ട് നിർമാണം മൂലം ഉണ്ടായിട്ടുള്ള അപകടങ്ങളിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് നഷ്ട്ടപരിഹാരം നൽകണം എന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം ,
കാട്ടുമൃഗങ്ങളുടെ ഉപദ്രവത്തിൽ നിന്ന് ജനങ്ങളെ രക്ഷിയ്ക്കുന്നതിനു വേണ്ട അടിയന്തിര നടപടികൾ സ്വീകരിക്കണം എന്നും കാട്ടുമൃഗങ്ങളുടെ അക്രമണം മൂലം മരിച്ചവരുടെ കുടുംബങ്ങൾക്ക് അർഹിയ്ക്കുന്ന നഷ്ട്ടപരിഹാരം നൽകണം എന്നും ആവശ്യപെട്ടു കൊണ്ടുള്ള പ്രമേയം , ജാതിസർട്ടിഫിക്കറ്റ് വിഷയത്തിൽ ശാശ്വതമായ പരിഹാരത്തിനു നിയമ നിർമാണം നടത്തണം എന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള പ്രമേയം , തീരദേശത്തെ പ്രകൃതിക്ഷോഭത്തിൽ ഉണ്ടാകുന്ന തീരശോഷണത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാകുന്നതിനു ശാസ്ത്രീയമായ രീതിയിൽ പുലിമുട്ടോടു കൂടിയ ടെട്രാപോട് ഉപയോഗിച്ചുള്ള കടൽഭിത്തി നിർമിയ്ക്കണം എന്ന് ആവശ്യപെട്ടു കൊണ്ടുള്ള പ്രമേയം , ദളിത് ക്രൈസ്തവർക്ക് പട്ടികജാതി വിഭാഗങ്ങൾക്ക് നൽകുന്ന ആനുകൂല്യങ്ങൾ നൽകുക എനിങ്ങനെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള പ്രമേയങ്ങൾ ജനറൽ കൗൺസിലിൽ ചർച്ചയാകും .

സംസ്ഥാന ഭാരവാഹികളായ ബേബി ജി ഭാഗ്യോദയം , നൈജു അറക്കൽ , അഡ്വ ജസ്റ്റിൻ കരിപാട്ട് , ജോസഫ്കുട്ടി കടവിൽ , സാബു കാനക്കാപള്ളി , അനിൽ ജോസ് , വിൻസി ബൈജു , പൂവം ബേബി , ജോൺ ബാബു , സാബു വി തോമസ് , ഹെൻറി വിൻസെന്റ് , ഷൈജ ഇ ആർ , അഡ്വ ആർ എൽ മഞ്ജു എന്നിവർ നേതൃത്വo നൽകി .