കൊച്ചി: കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ ആഭിമുഖ്യത്തിലുള്ള തൊഴിലാളി ഫോറങ്ങളുടെ ശാക്തീകരണത്തിന് പ്രത്യേക കർമ്മപദ്ധതി നടപ്പിലാക്കുമെന്ന് കേരള ലേബർ മൂവ്മെൻ്റ്.
കത്തോലിക്കാ രൂപതകളിലെ ലേബർ ഡയറക്ടർമാരുടെയും കേരള ലേബർ മൂവ്മെൻറ് സംസ്ഥാന നേതൃത്വത്തിന്റെയും സംയുക്ത യോഗം കർമ്മ പദ്ധതിയുടെ മുഖ്യ രൂപം നൽകി. ഫെബ്രുവരി 15, 16 തീയ്യതികളിൽ നടക്കുന്ന കേരള ലേബർ മൂവ്മെൻ്റന്റെ വാർഷിക സമ്മേളനം ഈ കർമ്മ പദ്ധതിക്ക് അന്തിമരൂപം നൽകും. മാനന്തവാടിയിൽ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി മന്ദിരത്തിൽ നടന്ന നേതൃ യോഗം മാനന്തവാടി രൂപതാ അധ്യക്ഷനും കെസിബിസി ലേബർ കമ്മീഷൻ വൈസ് ചെയർമാനുമായ
ബിഷപ്പ് മാർ ജോസ് പൊരുന്നേടം ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ബാബു തണ്ണിക്കോട്ട് അധ്യക്ഷത വഹിച്ചു. സുൽത്താൻ ബത്തേരി രൂപത മെത്രാൻ മാർ ജോസഫ് തോമസ് അനുഗ്രഹ പ്രഭാഷണം നടത്തി. വർക്കേഴ്സ് ഇന്ത്യ ഫെഡറേഷൻ ഡയറക്ടർ ഫാ. ജോർജ് തോമസ് നിരപ്പ്കാലായിൽ, കെസിബിസി ലേബർ കമ്മീഷൻ സെക്രട്ടറി ഫാ. പ്രസാദ് കണ്ടത്തിപറമ്പിൽ, വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ, ജനറൽ സെക്രട്ടറി ജോസ് മാത്യു, വൈസ് പ്രസിഡൻറ് അഡ്വ. തോമസ് മാത്യു ഷാജു അൻ്റണി, ഡിക്സൻ മനീക്ക്എന്നിവർ പ്രസംഗിച്ചു. ജോയി ഗോതുരുത്ത്, ജോസഫ് ജൂഡ്, പി വി ജോസ് എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.