ടിബറ്റ്: ടിബറ്റില്‍ റിക്ടര്‍ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഞായറാഴ്ച അനുഭവപ്പെട്ടതായി നാഷണൽ സെന്റർ ഓഫ് സീസ്മോളജി അറിയിച്ചു. 5 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായത്. ഇനിയും തുടർചലനങ്ങൾക്ക് സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം തന്നെ റിക്ടര്‍ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂകമ്പവും ടിബറ്റില്‍ രേഖപ്പെടുത്തിയിരുന്നു. 24 മണിക്കൂറിനുള്ളിലാണ് രണ്ട് ഭൂകമ്പങ്ങള്‍ ഉണ്ടായത്.
ഭൂകമ്പത്തില്‍ ആളാപയം ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ആഴ്ചയും ടിബറ്റില്‍ ഭൂചലനം ഉണ്ടായിരുന്നു. നേപ്പാള്‍, ടിബറ്റ് എന്നീ രാജ്യങ്ങളില്‍ ഭൂചലനങ്ങള്‍ സര്‍വസാധാരണമാണ്. ടിബറ്റില്‍ കഴിഞ്ഞ മാസം ജനുവരി ആദ്യ ആഴ്ച ഉണ്ടായ ഭൂകമ്പത്തില്‍ 120ലേറെ ആളുകള്‍ മരിച്ചിരുന്നു, 200ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അന്ന് റിക്ടര്‍ സ്കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.