ജെയിംസ് അഗസ്റ്റിൻ
ലോകത്തിലെ ഏറ്റവും വലിയ സംഗീതനിര്മ്മാണ കമ്പനിയായ ഇ.എം.ഐ.യുടെ പ്രശസ്തമാ യൊരു മലയാളം ക്രിസ്ത്യന്‍ ഭക്തിഗാനസമാഹാരമുണ്ട്. 1976 -ല്‍ ‘ക്രൈസ്റ്റ് ദി ഗുഡ് ഷെ പ്പേര്‍ഡ്’ എന്ന പേരിലാണ് ഇ. എം.ഐ. മലയാളത്തിലെ ഈ എല്‍.പി.റെക്കോര്‍ഡ് റിലീസ് ചെയ്യുന്നത്. 1931-ല്‍ ലണ്ടനില്‍ പ്രവര്‍ത്തനം ആരംഭിച്ച ഇലക്ട്രിക് ആന്‍ഡ് മ്യൂസിക്കല്‍ ഇന്‍ഡസ്ട്രീ സിന്റെ ചുരുക്കപ്പേരാണു ഇ.എം ഐ. പിന്നീടു കൊളംബിയ ഗ്രാമഫോണ്‍ കമ്പനി ഇ.എം ഐ. കമ്പനിയോട് ചേരുകയായിരുന്നു.
മൈക്കിള്‍ ജാക്സണ് മുതല്‍ ബീറ്റില്‍സ് വരെയുള്ള പ്രഗത്ഭ ഗായകരുടെയും ബാന്ഡുകളു ടെയും പാട്ടുകള്‍ ലോകം കൂടു തല്‍ കേട്ടിട്ടുള്ളത് ഇ.എം.ഐ. യുടെ ലേബലില്‍ നിന്നുമാണ്. ഗ്രാമഫോണ്‍ കമ്പനി ഓഫ് ഇന്ത്യ യുമായി ചേര്‍ന്നാണ് ഇ.എം.ഐ. ഇവിടെ ആല്‍ബങ്ങള്‍ നിര്മ്മി ച്ചിരുന്നത്. വളരെ അപൂര്വമായാ ണു ഒരു മലയാളം ക്രിസ്ത്യന്‍ ഗാനസമാഹാരം ഇവര്‍ നിര്മ്മി ക്കുന്നത്. ഈ ആല്‍ബത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ ഭൂരിഭാഗവും ക്രിസ്ത്യന്‍ സഭയു മായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന വരുമാണ്. ഗാനങ്ങള്‍ എല്ലാം തന്നെ അന്നു മുതല്‍ നമ്മുടെ ആരാധനാക്രമങ്ങളില്‍ പാടുന്നുമുണ്ട്.
ആര്‍ച്ച്ബിഷപ് ഡോ. കൊര്‍ണേ ലിയൂസ് ഇലഞ്ഞിക്കല്‍ എഴുതി ജോബ് ആന്‍ഡ് ജോര്‍ജ് സംഗീതം നല്കിയ
‘കരുണ നിറഞ്ഞ പിതാവേ
നീ ചൊരിയണെ നിന്നുടെ കാരുണ്യം
നിന്നുടെ കരുണാധാരകളാല്
എന്നെ കഴുകണെ നാഥാ നീ
എന്ന ഗാനം ഈ ആല്‍ബത്തിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഗാനമാണ്. യേശുദാസാണു ആലാപനം.
വരാപ്പുഴ അതിരൂപതയുടെ കലാ മാധ്യമ കേന്ദ്രമായ സി.എ.സി. യുടെ ഡയറക്ടറായിരുന്ന ഫാ. മൈക്കിള്‍ പനക്കല്‍ എഴുതി ജോബ് ആന്‍ഡ് ജോര്‍ജ് സംഗീ തം നല്കി യേശുദാസ് പാടിയ
‘സ്നേഹനാഥനരുള്‍ ചെയ്ത വാക്കുകള്‍
മോഹനം കനകസൂക്തികള്
കേള്‍ക്കുവാന്‍ വരിക നിങ്ങളേവരും
നാള്‍ക്കുനാള്‍ വളരുമാദരാല്’
എന്ന് തുടങ്ങുന്ന ഗാനവും ഇതേ റെക്കോര്‍ഡില്‍ നിന്നുമാണ് നാം ആദ്യമായി കേട്ടത്.
‘അന്ധനു കാഴ്ച നല്കിയ വചനമേ
സന്തതമരുളുക ഒരു വചനം
മാരകമാമെന്റെ ആത്മാവിന്നന്ധത
ദൂരെയകറ്റി നീ സുഖമാക്കൂ
അന്ന് പുതുമുഖസംഗീതസംവിധാ യകനായിരുന്ന എം.ഇ. മാനുവല്‍ ആയിരുന്നു മുകളില്‍ എഴുതി യിരിക്കുന്ന വരികള്‍ക്ക് സംഗീതം നല്‍കിയത്. അന്ന് സി.എ.സി. യുടെ ഗാനമേളസംഘത്തിന്റെ ഓര്‍ക്കസ്ട്ര നയിച്ചിരുന്ന എം.ഇ. മാനുവല്‍ ഈ ഗാനത്തിന്റെ സൃഷ്ടിയെക്കുറിച്ചു ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ‘സി.എ.സി.യില്‍ മൈക്കിള്‍ അച്ചന്റെ മുറിയിലേക്ക് കടന്നു ചെന്നപ്പോള്‍ ഒരു പേപ്പര്‍ കയ്യിലേക്ക് തന്നിട്ട് അച്ചന് പറഞ്ഞു.
ഇപ്പോള്‍ എഴുതിയതാണ്. മാനു വല്‍ ഇതിനൊരു ട്യൂണ്‍ ഇട്ടു നോക്കൂ’
അവിടെ വച്ച് തന്നെ നല്കിയ ഈണം അച്ചനു ഇഷ്ടപ്പെടുകയും പിന്നീട് റെക്കോര്‍ഡില്‍ ചേര്ക്കു കയുമായിരുന്നു. ജോളി എബ്രഹാ മാണ് ഈ ഗാനം ആലപിച്ചത്.
ജെറി അമല്‍ദേവിന്റെയും ആദ്യ ഗാനങ്ങളില്‍ ഒന്ന് ഈ ആല്‍ബ ത്തിലുണ്ട്. ഫാ. മാത്യു മുളവന എഴുതിയ ഗാനത്തിന് ശബ്ദം നല്‍കിയത് ജോളി എബ്രഹാം, ജെന്‍സി എന്നിവരാണ്.
‘കാരുണീകനാം പ്രഭോ നീ ദയാലുവാണല്ലോ
ഹന്ത! നിന് കൃപാവരം ഏകിടൂ മഹേശ്വരാ’
എന്ന ഗാനം ജെറി അമല്‍ദേവിന്റെ സംഗീത പ്രവേശനത്തിന്റെ വിളംബരം കൂടിയായിരുന്നു.
വിജയപുരം രൂപതാംഗമായിരുന്ന കെ.പി.എ.സി.ജോണ്സണ് സംഗീതം നല്കിയ മൂന്നു ഗാനങ്ങള്‍ ഈ റെക്കോര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫാ, ജി.ടി. ഊന്നുകല്ലില്‍ എഴുതിയതാണു മൂന്നും. വാണി ജയറാം പാടിയൊരു ക്രിസ്മസ് ഗാനമുണ്ട്.
‘ബെത്ലെഹെമിലെ രാവില്‍
മോഹന വെള്ളിത്താരകം കണ്ടു
നാഗസൗഭാഗമോളം തുള്ളുന്ന
ഗാനപല്ലവം കേട്ടു’
എന്ന ഗാനം ഇന്നും കാരള്‍ സംഘങ്ങളുടെ പ്രിയപ്പെട്ട ഗാനമാണ്.
‘വെള്ളി നിലാവല മാലകളില്‍ ‘എന്ന് തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് സെല്‍മയാണ്.
ഇവരുടെ മൂന്നാമത്തെ ഗാനമായ
‘അറിവിന് ഉറവേ കനിവിന്റെ നിറവേ
കലയുടെ കലവറയേ
ജോളി ഏബ്രഹാമിന്റെ സ്വരത്തില്‍ നമുക്ക് കേള്‍ക്കാം.
വിവാഹം ആശീര്‍വദിച്ചു കഴിയുമ്പോള്‍ മുന്‍കാലങ്ങളില്‍ പതിവായി പാടുന്നൊരു ഗാനമുണ്ട്.
മധുരപ്രതീക്ഷകള്‍ പൂവണിയും
സ്വപ്നമനോഹര വേളയിതാ
സ്നേഹസ്വരൂപന് എഴുന്നരുളും
മംഗളദായക നിമിഷമിതാ
ഫാ. മൈക്കിള്‍ പനക്കല്‍ എഴുതിയ ഈ ഗാനത്തിന് സംഗീതം നല്‍കിയത് എം.ഇ. മാനുവലും ആലാപനം നിര്‍വഹിച്ചത് യേശുദാസുമായിരുന്നു.
മറ്റു ഗാനങ്ങള്‍:
പൊന്പുലരിപ്പൂ വിടര്‍ന്ന നേരം
(സിസ്റ്റര്‍ റാഫേല്‍, ജോബ് ആന്‍ഡ് ജോര്‍ജ്, ജെന്‍സി )
സ്നേഹരാജനെഴുന്നള്ളും
(ഫാ. മൈക്കിള്‍ പനക്കല്‍ , ജോബ് ആന്‍ഡ് ജോര്‍ജ് , കാര്ത്തികേയന്)
പരമ്പരാഗതമായി പാടിയിരുന്ന, രചയിതാവ് ആരെന്നറിയാത്ത രണ്ടു ഗാനങ്ങള്‍ കൂടി ഇതില്‍ നിന്നും നമുക്ക് കേള്‍ക്കാം. മദ്രാസില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രശസ്തനായ സംഗീതജ്ഞന് ജിം ചിട്ടപ്പെടുത്തിയ ഈ രണ്ടു ഗാനങ്ങളും അതീവ ഹൃദ്യമാണ്.
‘രാജരാജ ദൈവരാജന്‍
യേശുമഹാരാജന്‍ താന്‍’
എന്ന ഗാനം ജോളി എബ്രഹാം, വാണി ജയറാം എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചത്.
‘അതിമംഗള മംഗള കാരണനെ
സ്തുതി തിങ്ങിയ പുരണാനേ’
എന്ന ഗാനവും ജിം എന്ന സംഗീതജ്ഞന്റെ മികച്ച സൃഷ്ടിയാണ്.
സാങ്കേതിക സൗകര്യങ്ങളും സ്റ്റുഡിയോകളും അധികമില്ലാതിരുന്നൊരു കാലത്തു അര്‍പ്പണത്തിന്റെ ഫലമായി പുറത്തിറങ്ങിയ ഈ ഗാനങ്ങള്‍ കേള്‍ക്കുമ്പോള്‍ സൗകര്യങ്ങളും സമ്പത്തും അധികമുള്ളൊരീ നാളുകളില്‍ എന്തേ ഇങ്ങനെയുള്ള പാട്ടുകള്‍ ഉണ്ടാകുന്നില്ല എന്ന ചോദ്യം ഉയര്‍ത്തുന്നുണ്ട്.