കൊളംബോ : ശ്രീലങ്കൻ നാവികസേനയുടെ പിടിയിലായ 21 തമിഴ് മത്സ്യത്തൊഴിലാളികളെ തിരിച്ചയച്ചതായി കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മിഷന് അറിയിച്ചു.രാമനാഥപുരത്തിന് സമീപത്ത് നിന്ന് മീന്‍പിടിച്ച മത്സ്യത്തൊഴിലാളികളെയാണ് ശ്രീലങ്കന്‍ സേന നേരത്തെ പിടികൂടിയത് .
എട്ട് മീന്‍പിടുത്തക്കാരെയും ഇവരുടെ രണ്ട് യന്ത്രവത്കൃത വള്ളങ്ങളുമാണ് പിടികൂടിയത്. രാമനാഥപുരം സ്വദേശികളായ മങ്ങാട് ഭാത്രപ്പൻ (55), റെഡ്ഡയൂരാണി, കണ്ണൻ (52), ചിന്ന റെഡ്ഡയൂരാണി മുത്തുരാജ് (55), അഗസ്ത്യാർ കുടം കാളി (50), തങ്കച്ചിമാട് യാസിൻ (46), ജീസസ്, ഉച്ചിപ്പുള്ളി രാമകൃഷ്ണൻ, വേലു എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കാങ്കസന്തുറൈ നേവൽ ക്യാമ്പിലേക്ക് കൊണ്ടുപോയിരുന്നു.
പാക്ക് ഉൾക്കടലിൽ മത്സ്യബന്ധനം നടത്തുകയായിരുന്ന മത്സത്തൊഴിലാളികള്‍ അതിര്‍ത്തി കടന്നെന്നാരോപിച്ച് ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്യുകയായിരുന്നു. ഡിസംബര്‍ ഏഴിന് 324 ബോട്ടുകളിലായി മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളെയാണ് സേന പിടികൂടിയത്. രണ്ട് ബോട്ടുകളും പിടികൂടിയെന്ന് മത്സ്യത്തൊഴിലാളി അസോസിയേഷൻ അറിയിച്ചു.