മുംബൈ: പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് വധ ഭീഷണി. രണ്ട് ഐഎസ്ഐ തീവ്രവാദികള്‍ മോദിയെ ലക്ഷ്യമിട്ട് ബോംബ് സ്ഫോടനം നടത്താന്‍ ഗൂഢാലോചന നടത്തിയതായാണ് സന്ദേശത്തില്‍ പറയുന്നത്. ശനിയാഴ്ച മുംബൈ ട്രാഫിക് പൊലീസിനാണ് ഭീഷണി സന്ദേശം ലഭിച്ചത്.
രാജസ്ഥാനിലെ അജ്മീറില്‍ നിന്നാണ് സന്ദേശം അയച്ചത് എന്ന് പൊലീസ് കണ്ടെത്തി. മാനസിക വിഭ്രാന്തിയുള്ള ആളാണോ സന്ദേശം അയച്ചതെന്നും മദ്യലഹരിയിലാണോ സന്ദേശം അയച്ചതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.