ഡൽഹിയിലും പരിസര പ്രദേശങ്ങളിലും വായു നിലവാരം ‘ഗുരുതര’ വിഭാഗത്തിലായതോടെ ഭീതിയിലായി ജനങ്ങൾ.വിവിധയിടങ്ങളിൽ വായു ഗുണ നിലവാര സൂചിക 429 ആയി ഉയർന്നതായി റിപ്പോർട്ട് ചെയ്തു .കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ദേശീയ തലസ്ഥാനത്ത് മലിനീകരണ തോത് കുത്തനെ ഉയർന്നു.
സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിൻ്റെ കണക്കനുസരിച്ച് ഡൽഹിയിലെ 36 നിരീക്ഷണ സ്റ്റേഷനുകളിൽ 30 എണ്ണവും ‘കടുത്ത’ വിഭാഗത്തിലാണ് വായുവിൻ്റെ ഗുണനിലവാരം റിപ്പോർട്ട് ചെയ്തത്.രാവിലെ മുതൽ നഗരപ്രദേശങ്ങളിൽ പുകമഞ്ഞും രൂക്ഷമാണ്. എല്ലാവരും തികഞ്ഞ ജാഗ്രത പാലിക്കണമെന്നും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ ചികിത്സ തേടണമെന്നും മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു.
അതേസമയം, വായുമലിനീകരണ വിഷയത്തിൽ ഡൽഹി സർക്കാരിനെ അതിരൂക്ഷമായി സുപ്രീംകോടതി വിമർശിച്ചിരുന്നു.മലിനീകരണമില്ലാത്ത അന്തരീക്ഷത്തില്‍ ജീവിക്കാന്‍ ഒരു പൗരന് മൗലികാവകാശമുണ്ട് എന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.