ന്യൂഡല്‍ഹി: അതിര്‍ത്തി പ്രശ്നം തീര്‍ക്കാന്‍ ധാരണയായതിന് പിന്നാലെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നിന്ന് സൈനിക പിന്മാറ്റത്തിനുള്ള നടപടികള്‍ തുടങ്ങി. ഇരു രാജ്യങ്ങളുടേയും അതിര്‍ത്തിയില്‍ നിന്ന് ടെന്റുകളും താല്‍ക്കാലിക നിര്‍മാണങ്ങളും നീക്കം ചെയ്തു.
പിന്മാറ്റ ധാരണയുടെ ഭാഗമായ ചൈന പ്രദേശത്തെ വാഹനങ്ങളുടെ എണ്ണം കുറച്ചപ്പോള്‍ ഇന്ത്യ സൈനികരില്‍ നിശ്ചിത ശതമാനം പേരെ പിന്‍വലിച്ചു. മൂന്ന് നാല് ദിവസത്തിനുള്ളില്‍ ഡെപ്സാങ്ങിലും ഡെംചോക്കിലും പട്രോളിങ് പുനരാരംഭിക്കും. റഷ്യയില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം ചര്‍ച്ച ചെയ്തു.
ചൈനീസ് പ്രധാനമന്ത്രി ഷീ ജിന്‍ പിങും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കൂടിക്കാഴ്ച നടത്തി. അഞ്ച് വര്‍ഷത്തിന് ശേഷം ആദ്യമായിട്ടായിരുന്നു ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച.കൂടിക്കാഴ്ച. അതിര്‍ത്തിയില്‍ സമാധാനവും ശാന്തിയും നിലനിര്‍ത്തണമെന്ന് മോദിയും ആശയ വിനിമിയം ശക്തമാക്കണമെന്ന് ഷീ ജിന്‍ പിങും അഭിപ്രായപ്പെട്ടു.