മുനമ്പം: ഭൂമിയുടെ റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടാൻ തീരദേശ ജനത നടത്തുന്ന റിലേ നിരാഹാര സത്യാഗ്രഹം പതിനൊന്നാം ദിനത്തിലേക്ക്.പത്താം ദിനത്തിൽ പ്രദേശവാസിയായ റാഫേൽ അത്തിപ്പൊഴി നിരാഹാരമനുഷ്ഠിച്ചു.
ഗ്ലോബൽ കാത്തോലിക്ക് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ജോസ്കുട്ടിയും അംഗങ്ങളും,പയ്യനിർ എഡിറ്റർ കുമാർ ചെല്ലപ്പൻ, തൃശൂർ അതിരൂപത അഡ്വക്കേറ്റ് ഫോറം പ്രസിഡന്റ് അഡ്വ.അജിവർഗീസും എക്സിക്യൂട്ടീവ് ടീം അംഗങ്ങളും കേരളകോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ടോമി ജോസഫും അംഗങ്ങളും സമരപ്പന്തലിൽ എത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
കണ്ണിൽ പൊടിയിടുന്ന നിലപാടുകളുമായി മുനമ്പം ജനതയുടെ മുന്നിൽ വന്ന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഈ ജനത ഇങ്ങനെയൊരു പ്രശ്നം അനുഭവിക്കുന്നുണ്ടെന്ന് നിയമസഭയിൽ പോലും അവതരിപ്പിക്കാതെ, മുനമ്പം ജനതയെ വഞ്ചിച്ചവർക്ക് അധികം താമസിയാതെ ജനങ്ങൾ മറുപടി പറയുന്നത് ഇന്ത്യയൊട്ടാകെ കാണേണ്ടി വരും.
അതിനു ഈ സമരം ഒരു നിമിത്തം ആകുമെന്നും, ഇനിയും നേതാക്കൾ മൗനം പാലിച്ചാൽ ജനങ്ങൾ തെരുവിൽ ഇറങ്ങി സമരം ചെയ്യേണ്ടി വരുമെന്നും നേതാക്കൾ പറഞ്ഞു .അതിനു ഇടയാക്കാതെ നേതാക്കൾ മൗനം വെടിഞ്ഞു പരിഹാരം കാണണമെന്നും ഐക്യദാർഢ്യത്തിനായി എത്തിയവർ ആവശ്യപ്പെട്ടു.