ന്യൂഡൽഹി: ഈ വർഷത്തെ ഏറ്റവും വലുതും തെളിച്ചമുള്ളതുമായ ഉപഗ്രഹമായ ഹണ്ടേഴ്സ് മൂണിൻ്റെ മാസ്മരിക ദൃശ്യം ഇന്നലെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ദൃശ്യമായി . ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത് എത്തുമ്പോഴാണ് ഒരു സൂപ്പർമൂൺ സംഭവിക്കുന്നത് .
സാധാരണയേക്കാൾ 14% വലിപ്പവും 30% തെളിച്ചവും കാണപ്പെട്ടു.രാത്രിയിലെ ആകാശത്തെ ആകർഷണീയമാക്കിയ സൂപ്പർമൂണിൻ്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യാൻ നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ X-ൽ എത്തി.