ന്യൂയോര്‍ക്ക്: ലോകത്തിലെ അതിസാധാരണക്കാരിൽ 4550 ലക്ഷം മനുഷ്യർ ജീവിക്കുന്നത് യുദ്ധമുഖങ്ങളിലാണെന്ന് റിപ്പോര്‍ട്ട്. ആഗോള മള്‍ട്ടി ഡൈമന്‍ഷണല്‍ പോവര്‍ട്ടി സൂചികയിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
നൂറ് വികസ്വര രാജ്യങ്ങള്‍ അതി തീവ്രമായ ദാരിദ്ര്യം അനുഭവിക്കുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട് . ആരോഗ്യ, വിദ്യാഭ്യാസ, ജീവിത നിലവാര സൂചികകള്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. .
യുണൈറ്റഡ് നേഷൻസ് ഡെവലപ്മെൻ്റ് പ്രോഗ്രാമും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ആസ്ഥാനമായുള്ള ഓക്സ്ഫോർഡ് പോവർട്ടി ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് ഇനീഷ്യേറ്റീവും സംയുക്തമായി പ്രസിദ്ധീകരിച്ച ഈ വർഷത്തെ റിപ്പോർട്ട് 112 രാജ്യങ്ങളിലായുള്ള 603 കോടി ജനങ്ങളുടെയും ബഹുമുഖ ദാരിദ്ര്യത്തെക്കുറിച്ചുള്ള യഥാർത്ഥ സ്ഥിതിവിവരക്കണക്കുകൾ അവതരിപ്പിക്കുന്നുണ്ട് .
റിപ്പോർട്ട് അനുസരിച്ച്, ലോകമെമ്പാടും 101 കോടി ആളുകൾ കടുത്ത ദാരിദ്ര്യത്തിലാണ് ജീവിക്കുന്നത്. 40 ശതമാനം പേരും യുദ്ധവും മറ്റ് അനിശ്ചിതത്വങ്ങളും നിറഞ്ഞ രാജ്യങ്ങളിലാണ് താമസിക്കുന്നത്.വിവരങ്ങളുടെ അഭാവം മൂലം, പത്ത് വർഷ കാലയളവിലെ (2012-2023) ആഗോള എംപിഐയാണ് കണക്കാക്കിയിരിക്കുന്നത്.
സംഘർഷ ബാധിത രാജ്യങ്ങളിലെ ഡാറ്റ ശേഖരിക്കുന്നതിലെ വെല്ലുവിളികൾ ഈ രാജ്യങ്ങളിലെ ബഹുമുഖ ദാരിദ്ര്യത്തിന്റെ പൂര്‍ണമായ ചിത്രത്തിന് തടയിടുന്നു.112 രാജ്യങ്ങളിൽ താമസിക്കുന്ന 603 കോടി ജനങ്ങളിൽ 101 കോടിയും ദരിദ്രരാണ്-റിപ്പോർട്ടിൽ പറയുന്നു .