ആലപ്പുഴ :കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസ്സോസിയേഷൻ ആലപ്പുഴ രൂപതയിൽ നിന്ന് കേന്ദ്ര ഫിഷറീസ് സഹമന്ത്രി അഡ്വ ജോർജ് കുര്യൻ മുമ്പാകെ അമ്പതിനായിരം പേരുടെ ഒപ്പോടുകൂടി ഭീമഹർജി സമർപ്പിച്ചു. തീരദേശ വിഷയങ്ങളേയും ആലപ്പുഴ – എറണാകുളം പ്രദേശത്തെ അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങളും ഉൾപ്പെടുത്തിയാണ് ഭീമഹർജി നൽകിയത്.
ഹർജി അനുഭാവപൂർവം സ്വീകരിച്ച മന്ത്രി ആലപ്പുഴയുടെ തീരദേശത്ത് ഉടനെ സന്ദർശനം നടത്താമെന്നും കേന്ദ്ര ഗവൺമെൻ്റിൻ്റെ സാധ്യമായ എല്ലാ സഹായവും നൽകാമെന്നും ഉറപ്പു നൽകി.
കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസ്സോസിയേഷൻ രൂപതാ ഡയറക്ടർ സിസ്റ്റർ അമ്പി ലിയോൺ, പ്രസിഡൻ്റ് സോഫി രാജു, ലെയ്റ്റി കമ്മീഷൻ ഡയറക്ടർ ഫാ. ജോൺസൺ പുത്തൻവീട്ടിൽ, അഡ്വ. റോണി ജോസ് എന്നിവരോടൊപ്പം രൂപതയിലെ വനിതാ നേതാക്കൾ ചേർന്നാണ് ഭീമഹർജി നൽകിയത്.