തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും താപനില വർധിക്കുമെന്ന് കാലവസ്ഥ വകുപ്പ്. സൂര്യരശ്മി നേരിട്ട് ഭൂമിയിൽ പതിക്കുന്നതിനാലാണിത്. ഈ സമയം മഴമേഘങ്ങൾ കുറവായതിനാലാണ് താപനിലയിൽ വർധനവ് ഉണ്ടാകുന്നത്.
മഴമേഘങ്ങൾ ഉണ്ടെങ്കിൽ താപനിലയിൽ വർധനവ് ഉണ്ടാകില്ല. സൂര്യൻ ഭൂമിമധ്യ രേഖയ്ക്ക് മുകളിൽ എത്തുകയും അതുവഴി സൂര്യരശ്മി നേരിട്ട് ഭൂമിയിൽ പതിക്കുകയും ചെയ്യുന്നതാണ് ശരത്കാല വിഷുദിനം അഥവ ശരത്കാല വിഷുവം എന്ന് അറിയപ്പെടുന്നത്. സംസ്ഥാനത്ത് ഇത് കഴിഞ്ഞ വർഷം ഇത് വലിയ രീതിയിൽ അനുഭവപ്പെട്ടിരുന്നില്ല.
സെപ്റ്റംബറിന്റെ അവസാനത്തോടെ കാലവർഷം വിടവാങ്ങുകയും ആ സമയത്ത് കുറച്ച് മഴ ലഭിക്കുകയും ചെയ്യും. സെപ്റ്റംബർ 25ന് ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാതച്ചുഴി രൂപപ്പെടും. ഇതിനാൽ മൂന്ന് ദിവസം മഴ ലഭിക്കും. മഴ വരുന്നതോടെ സംസ്ഥാനത്ത് താപനിലയും കുറയും.