കൊച്ചി :ഇസ്ലാം വിശ്വാസികള്‍ നബിദിനം കൊണ്ടാടുന്നു. മൗലീദ് പാരായണം, റാലി, മധുര വിതരണം, കുട്ടികളുടെ കലാപരിപാടികള്‍, അന്നദാനം എന്നിങ്ങനെ വലിയ ആഘോഷ പരിപാടികളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നത്.
പ്രവാചകന് മുഹമ്മദ് നബിയുടെ ജന്മദിനമാണ് നബിദിനമായി ആഘോഷിക്കുന്നത്. അറബിക് കലണ്ടര്‍ പ്രകാരം റബീഉല്‍ അവ്വല്‍ 12നാണ് നബി ജനിച്ചത്. ഈ ദിനം വിശ്വാസികള്‍ അനുഗ്രഹീത ദിനമായി കണക്കാക്കുന്നു. മസ്ജിദുകളും മദ്രകളും വീടുമെല്ലാം അലങ്കരിച്ചും പ്രവാചകന്റെ മദ്ഹുകള്‍ പാടിയുമാണ് വിശ്വാസി സമൂഹം നബിദിനത്തെ വരവേല്‍ക്കുന്നത്.
സമഭാവനയുടെയും സഹോദര്യത്തിന്റെയും സന്ദേശമാണ് നബിദിനം പങ്കുവെക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.