കൊച്ചി :രാജ്യത്ത് സ്ത്രീകൾക്കെതിരെ വർദ്ധിച്ചുവരുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് കെ.സി.വൈ.എം വരാപ്പുഴ അതിരൂപത നടത്തിയ നൈറ്റ് മാർച്ച് കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന സമിതി ഉപാധ്യക്ഷ മീഷ്മ ജോസ് ഉദ്ഘാടനം ചെയ്തു.കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക് അധ്യക്ഷത വഹിച്ചു.
കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ജനറൽ സെക്രട്ടറി റോസ് മേരി കെ .ജെ സ്വാഗതം ആശംസിച്ചു.ട്രഷറർ ജോയ്സൺ പി .ജെ, എക്സിക്യൂട്ടീവ് അംഗങ്ങളായ വിനോജ് വർഗീസ്, അക്ഷയ് അലക്സ്, അരുൺ സെബാസ്റ്റ്യൻ,യൂണിറ്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.വരാപ്പുഴ അതിരൂപത സെക്രട്ടറി ലെറ്റി എസ്.വി ഏവർക്കും നന്ദി അർപ്പിച്ചു