ടെൽ അവീവ്: പലസ്തീനിൽ സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെ പശ്ചിമേഷ്യയെ വീണ്ടും പ്രതിസന്ധിയിലേക്ക് തള്ളിവിട്ട് ഇസ്രായേലും ഹിസ്ബുല്ലയും തമ്മിൽ സംഘർഷം. ഒരു മാസം മുമ്പ് ബെയ്റൂത്തിൽ വെച്ച് കമാൻഡറിനെ കൊലപ്പെടുത്തിയതിനുള്ള തിരിച്ചടിയാണ് ഇസ്രായേലിന് ഹിസ്ബുല്ല നൽകുന്നത്. ഹിസ്ബുല്ലയുടെ ആക്രമണത്തിന് പിന്നാലെ ഇസ്രായേൽ തിരിച്ചടിയുണ്ടായി .
11 ഇസ്രായേലി സൈനിക കേന്ദ്രങ്ങൾക്ക് നേരെ 321 റോക്കറ്റുകൾ തൊടുത്തുവെന്ന് ഹിസ്ബുല്ല അറിയിച്ചു.
ആക്രമണങ്ങളെ തുടർന്ന് 48 മണിക്കൂർ സമയത്തേക്ക് ഇസ്രായേൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
പ്രതിരോധമന്ത്രി യോവ് ഗാലന്റാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ജനങ്ങളുടെ സഞ്ചാരത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട് . പ്രതിരോധ സേനയുമായി സുരക്ഷാസാഹചര്യം ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ചർച്ച ചെയ്തതായും റിപ്പോർട്ടുണ്ട്.
Trending
- മണിപ്പുരിനെ വീണ്ടെടുക്കാന്‍
- സുന്ദര ജീവിതം പോലൊരു സിനിമ
- ഉയിര്‍പ്പിന്റെ രാഷ്രീയം
- അങ്ങനെ റെയില്‍വേയും തീരുമാനമായി
- ദയയുടെ മാലാഖയ്ക്കു അലിഖാന്റെ സംഗീതാര്‍ച്ചന
- കരാര്‍ ലഭിക്കാൻ കോടികള്‍ കൈക്കൂലി: അദാനിക്കെതിരെ അമേരിക്കയില്‍ അഴിമതിക്കുറ്റം
- നടൻ മേഘനാഥൻ അന്തരിച്ചു
- മുഖ്യമന്ത്രിയുടെ വാക്കുകൾ കണ്ണീരൊപ്പുന്നതാകണം : ബിഷപ്പ് ഗീവർഗ്ഗീസ് മാർ അപ്രേം