3.50 pm
വയനാടിന് മമ്മൂട്ടിയുടെ കൈത്താങ്ങ്
ആദ്യഘട്ടമായി മമ്മൂട്ടി 20 ലക്ഷം രൂപയും ദുൽഖർ സൽമാൻ 15 ലക്ഷം രൂപയും മന്ത്രി പി രാജീവിന് കൈമാറി. മമ്മൂട്ടി കെയർ ഫൗണ്ടേഷന്റെ ഭാഗമായാണ് തുക കൈമാറിയത്. ദുരിതാശ്വാസ സഹായവുമായി എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ വയനാട്ടിലേക്കുള്ള ആദ്യ വണ്ടി മമ്മൂട്ടി ഫ്ലാഗ് ഓഫ് ചെയ്തു.
3.00 pm
ക്യാമ്പിലെത്തി ദുരിതബാധിതരെ ആശ്വസിപ്പിച്ച് രാഹുലും പ്രിയങ്കയും
1.57 pm
ചൂരല്‍മല ഭാഗത്ത് രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി
1.20
4 ഡെപ്യൂട്ടി കളക്ടർമാരെ കൂടി നിയോഗിച്ചു
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വയനാടിലേക്ക് 4 ഡെപ്യൂട്ടി കളക്ടർമാരെ കൂടി നിയോഗിച്ചു
മരണം 282 ആയി
മുണ്ടക്കൈയിൽ മരണം 282 ആയി. ഇനിയും 191 പേരെ കാണാനില്ല. ചികിത്സയിൽ കഴിയുന്ന 11 പേർ ഐസിയുവിലാണ്. 82 ക്യാമ്പുകളിലായി 8000 ലേറെ പേരാണ് താമസിക്കുന്നത്.