കൊച്ചി: കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ കെ.സി.വൈ.എം കൊച്ചി രൂപതയുടെ സഹകരണത്തോടെ നസ്രത്ത് സെന്റ്. ജോസഫ്സ് കോൺവെന്റിലെ അമ്മമാർക്കൊപ്പം വയോജനദിനം ആഘോഷിച്ചു.
കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന ഡയറക്ടർ ഫാ. ഡോ. ജിജു ജോർജ് അറക്കത്തറ വൃദ്ധരായ മാതാപിതാക്കളെ ഏറെ കരുതലോടെ പരിപാലിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു. കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക് തൻ്റെ ഒരു ജീവിതാനുഭവം പങ്കുവെച്ചു.
കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന പ്രസിഡന്റ് കാസി പൂപ്പന, കൊച്ചി രൂപത ഡയറക്ടർ ഫാ. മെൽട്ടസ് കൊല്ലശ്ശേരി, മുൻ ഐ.സി.വൈ.എം പ്രസിഡന്റ് അഡ്വ. ആൻ്റണി ജൂഡി, കൊച്ചി രൂപത പ്രസിഡന്റ് യേശുദാസ് വിപിൻ, ലാറ്റിൻ സംസ്ഥാന വൈസ് പ്രസിഡന്റ്മാരായ അനുദാസ് സി.എൽ, മീഷ്മ ജോസ്, സി. മാർഗരറ്റ്, സി. റാണി എന്നിവർ നേതൃത്വം നൽകി.
സദനത്തിലെ അമ്മമാരോടൊപ്പം ഏതാനും മണിക്കൂറുകൾ ചിലവഴിച്ചതോടൊപം യുവജനങ്ങളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും നടത്തപ്പെട്ടു. ഒപ്പം പ്രവർത്തകർ ശേഖരിച്ച അവശ്യസാധനങ്ങൾ വയോജനദിന സമ്മാനമായി യുവജനങ്ങൾ അമ്മമാർക്ക് കൈമാറുകയും മധുരം പങ്കുവെയ്ക്കുകയും ചെയ്തു.