സുൽത്താൻപേട്ട: കെ സി വൈ എം സംസ്ഥാനസമിതിയുടെ നേതൃത്വത്തിൽ വാളയാർ സെന്റ്. സ്റ്റാനിസ്ലാസ് ദേവാലയത്തിൽവച്ച് കെ സി വൈ എം സുൽത്താൻപേട്ട രൂപതയുടെ ആതിധേയത്വത്തിൽ
കെ സി വൈ എം പ്രസ്ഥാനത്തിന്റെ സ്വർഗീയ മധ്യസ്ഥനായ വി. തോമസ് മൂർ ദിനചാരണവും, യുവജനദിനാഘോഷവും സംഘടിപ്പിച്ചു.
സൊറപ്പാറ വി എഫ് ഫാ.ലൂയിസ് മരിയ പാപ്പു വി. കുർബാന അർപ്പിക്കുകയും പ്രസ്ഥാനത്തിന്റെ സ്വർഗീയ മധ്യസ്ഥൻ ആയ വി.തോമസ് മൂർ ദിനം അനുസ്മരിച്ചുകൊണ്ട് പുഷ്പ്പാർച്ചന അർപ്പിക്കുകയും യുവജനദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയും ചെയ്തു.കെ സി വൈ എം സംസ്ഥാന പ്രസിഡന്റ് ശ്രീ. എം ജെ ഇമ്മാനുവൽ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു.
കെ സി വൈ എം സംസ്ഥാനസമിതി നേതൃത്വം നൽകുന്ന ഓരോ വീട്ടിലും ഒരു സർക്കാർ ഉദ്യോഗസ്ഥൻ എന്ന ആശയം ലക്ഷ്യമാക്കി സൗജന്യ കേരള PSC, SSC കോച്ചിങ്ങ് എന്ന പദ്ധതി രൂപത പ്രോക്യൂറേറ്റർ ഫാ. ആന്റണി പയസ് കെ സി വൈ എം സുൽത്താൻപേട്ട രൂപതയിൽ വച്ച് ഉദ്ഘാടനം നിർവഹിച്ചു.
ഈ പദ്ധതിയുടെ വിശദാംശങ്ങൾ അരുൺ ജാക്ക്സൺ (പ്രൊജക്റ്റ് ഹെഡ്, varanda Race) യുവജനങ്ങൾക് നൽകി. കെ സി വൈ എം സംസ്ഥാന ഡയറക്ടർ ഫാ. സ്റ്റീഫൻ ചാലക്കര,അസിസ്റ്റന്റ് ഡയറക്ടർ സിസ്റ്റർ. നോർബെർട്ട , കെ സി വൈ എം സുൽത്താൻ പേട്ട രൂപത ഡയറക്ടർ ഫാ. പ്രബിൻ, ഫാ. ആന്റണി പയസ് , ഫാ. ലാസർ അരുളപ്പൻ, ഫാ വിജീഷ് ഡെന്നിസ്, ഫാ. ജോസ് മെജോ , മുൻ സംസ്ഥാന ട്രഷറർ ശ്രീ. ഫ്രാൻസിസ് എസ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
കെ സി വൈ എം സംസ്ഥാന വൈസ് പ്രസിഡന്റ് അനു ഫ്രാൻസിസ് സെക്രട്ടറി സുബിൻ സണ്ണിസുൽത്താൻപേട്ട രൂപത സമിതി അംഗങ്ങളും പരിപാടിയിൽ സന്നിഹിതരായിരുന്നു.പരിപാടിയിൽ 200 അധികം യുവജനങ്ങൾ പങ്കെടുത്തു.