തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. വടക്കൻ മധ്യകേരളത്തിൽ മഴ കനക്കും എന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട് ജില്ലകളിൽ അതിശക്തമായ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് നിലനിൽക്കുന്നുണ്ട്. എറണാകുളം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും തുടരുകയാണ്.
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തിന്റെയും കേരളതീരത്ത് നിലനിൽക്കുന്ന ന്യൂനമർദ്ദ പാത്തിയുടെയും സ്വാധീന ഫലമായാണ് സംസ്ഥാന മഴ കനക്കുന്നത്. കാറ്റ് ശക്തി പ്രാപിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
ഉയർന്ന തിരമാല ജാഗ്രത നിർദേശവും കടലാക്രമണ സാധ്യതയും നിലനിൽക്കുന്ന സാഹചര്യത്തിൽ തീരദേശ വാസികൾക്ക് ജാഗ്രതാ നിർദേശമുണ്ട്. മത്സ്യബന്ധനത്തിന് കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ ഏർപ്പെടുത്തിയ വിലക്ക് ഞായറാഴ്ച വരെ തുടരും. മഴ തുടരുന്ന സാഹചര്യത്തിൽ മലയോര പ്രദേശത്തും തുടരുകയാണ്.