കൊച്ചി: ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രനെതിരെ കെ സി ബി സി. ക്രൈസ്തവർക്കിടയിൽ ഭിന്നിപ്പ് സൃഷ്ടിക്കാൻ ശ്രമിക്കുന്നു. ഈ രാഷ്ട്രീയ തന്ത്രം അപലപനീയമെന്നും കെസിബിസി ജാഗ്രത കമ്മീഷൻ.
തെരഞ്ഞെടുപ്പുകളിൽ കൂടുതൽ നേട്ടം ഉണ്ടാക്കുന്നതിനായി ക്രൈസ്തവ വിശ്വാസികളെ എല്ലായ്പ്പോഴും ഇരുകയ്യും നീട്ടി സ്വീകരിക്കണമെന്ന കെ സുരേന്ദ്രന്റെ ആഹ്വാനം ജനാധിപത്യ രാജ്യത്തെ സംബന്ധിച്ച് ഭൂഷണമല്ലെന്നും കെസിബിസി വ്യക്തമാക്കി.
ക്രൈസ്തവ വിശ്വാസികൾക്ക് കൂടുതൽ പരിഗണന നൽകണമെന്ന ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ പരസ്യമായ ആഹ്വാനം അനാരോഗ്യകരവും തിരുത്തപ്പെടേണ്ടതുമാണ്. തെറ്റിദ്ധാരണാജനകവും അപക്വവുമായ ഇത്തരം പൊള്ളയായ പരസ്യ പ്രസ്താവനകൾ ഒഴിവാക്കപ്പെടേണ്ടതാണെന്നും കെസിബിസി ജാഗ്രത കമ്മീഷൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.