തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോള്‍ കേരളത്തിലെ 20 മണ്ഡലങ്ങളില്‍16 സീറ്റില്‍ യുഡിഎഫും 3 സീറ്റില്‍ എല്‍ഡിഎഫും ഒരിടത്ത് എന്‍ഡിഎക്കുമാണ് ലീഡുള്ളത്.
തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ മുന്നിലാണ്. കൊല്ലത്ത് എന്‍.കെ.പ്രേമചന്ദ്രനും മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷും ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസും എറണാകുളത്ത് ഹൈബി ഈഡും മുന്നിലാണ്. ചാലക്കുടിയില്‍ ബെന്നി ബഹനാനും ആലപ്പുഴയില്‍ കെ.സി.വേണുഗോപാല്‍
പൊന്നാനിയില്‍ അബ്ദുല്‍ സമദ് സമദാനി, ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ്, മലപ്പുറത്ത് ഇ.ടി.മുഹമ്മദ് ബഷീര്‍, കോഴിക്കോട് എം.കെ.രാഘവന് വയനാട് രാഹുല്‍ ഗാന്ധി എന്നിവരും ലീഡ് ചെയ്യുകയാണ്.
കാസര്‍ഗോഡ് എല്‍എഡിഎഫ് സ്ഥാനാര്‍ഥി എം.വി.ബാലകൃഷ്ണന്, കോട്ടയത്ത് തോമസ് ചാഴിക്കാടന്, പാലക്കാട്ട് എ.വിജയരാഘവന്, ആലത്തൂരില്‍ കെ.രാധാകൃഷ്ണന്, പത്തനംതിട്ടയില്‍ തോമസ് ഐസക്കും മുന്നിലാണ്. തൃശൂരില്‍ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിക്ക് ലീഡുണ്ട്.
സംസ്ഥാനത്ത് ഏറ്റവും കനത്ത പോരാട്ടം നടന്ന വടകരയില്‍ ലീഡ് നില മാറി മറിയുകയാണ്.