കന്യാകുമാരി : പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിലെത്തി. ഡൽഹിയിൽ നിന്ന് വിമാന മാർഗം തിരുവനന്തപുരത്ത് എത്തിയ മോദി, അവിടെ നിന്നും ഹെലികോപ്ടറിലാണ് കന്യാകുമാരി ഗവൺമെൻ്റ് ഗസ്റ്റ് ഹൗസ് കോംപ്ലക്സിലെത്തിയത്. ജൂണ്‍ 1വരെയാണ് വിവേകാനന്ദപ്പാറയില്‍ ധ്യാനമിരിക്കുക. സ്വാമി വിവേകാനന്ദന് ധ്യാനമിരുന്ന അതേയിടത്തില്‍ 45 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ധ്യാനത്തിന് ശേഷം തിരുവള്ളൂര്‍ പ്രതിമയും സന്ദര്ശിച്ചിട്ടാകും മടക്കം.
കനത്ത സുരക്ഷയിലാണ് മോദിയുടെ ധ്യാനം നടക്കുക. വിവിധ സുരക്ഷ ഏജന്‍സികളില്‍ നിന്ന് രണ്ടായിരം പൊലീസുകാരെ കന്യാകുമാരിയില്‍ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്.
2019 ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം കേദാര്‍നാഥ് ഗുഹയിലെ മോദിയുടെ ധ്യാനവും വാര്‍ത്തയും വിവാദവുമായിരുന്നു. നവമാധ്യമങ്ങളിൽ മോദിയുടെ ധ്യാനപരിപാടിയെ ട്രോളി ആയിരക്കണക്കിന് പേരാണ് രംഗത്തുവന്നിരിക്കുന്നത് .