മഹാരാഷ്ട്ര:ബജറ്റിന്റെ 15 ശതമാനവും മുസ്ലിംകള്ക്ക് മാത്രമായി കോണ്‍ഗ്രസ് നല്കാന് ശ്രമിച്ചെന്ന് മോദിയുടെ പുതിയ ആരോപണം. ഹിന്ദുക്കള്‍ക്കും മുസ്ലിംകള്ക്കുമായി പ്രത്യേക ബജറ്റ് കൊണ്ടുവരാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും എന്നാല്‍ ബി.ജെ.പി എതിര്‍ത്തതുകൊണ്ടാണ് ആ നീക്കം ഉപേക്ഷിച്ചതെന്നും മോദി പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ മുസ്ലിം വിരുദ്ധ പരാമര്‍ശം അന്തര്‍ദേശീയ തലത്തില്‍ ചര്‍ച്ചയായതിന് പിന്നാലെ, ഹിന്ദു-മുസ്ലിം വിഭാഗീയത കാണിക്കുന്ന ദിവസംമുതല്‍ താന്‍ പൊതുപ്രവര്‍ത്തനത്തിന് അയോഗ്യനാണെന്ന് കഴിഞ്ഞ ദിവസം ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു.
ഞാന്‍ ഹിന്ദുവെന്നോ മുസ്ലിമെന്നോ എവിടെയും പറഞ്ഞിട്ടില്ല. ഒരാള്‍ക്ക് പരിപാലിക്കാന്‍ കഴിയുന്നത്രയും മക്കളുണ്ടാകണമെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ കുട്ടികളെ സര്‍ക്കാര്‍ പരിപാലിക്കേണ്ട സാഹചര്യം ഉണ്ടാക്കരുതെന്നുമൊക്കെയായിരുന്നു അഭിമുഖത്തില്‍ പ്രധാനമന്ത്രി നിരത്തിയ ന്യായങ്ങള്‍.
എന്നാല്‍ ഈ പറഞ്ഞതെല്ലാം കാറ്റില്‍ പറത്തുന്നതായിരുന്നു മഹാരാഷ്ട്രയിലെ കല്യാണില്‍ ബി.ജെ.പി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയിലെ പ്രധാനമന്ത്രിയുടെ പ്രസംഗം.
കോണ്‍ഗ്രസും ഇന്ത്യാ മുന്നണിയും അധികാരത്തില്‍ വന്നാല്‍ സംവരണ ക്വാട്ടയില്‍ എല്ലാം മുസ്ലിംകള്ക്കായിരിക്കും ആനുകൂല്യം നല്‍കുക. കര്‍ണാടകയില്‍ അവര്‍ അത് തെളിയിച്ചതാണെന്നും അത് ആവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്നും മോദി കൂട്ടിച്ചേര്‍ത്തു. 20ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തിലാണ് മുംബൈയിലെ അഞ്ച് ലോക്സഭാ സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടക്കുന്നത്.