തിരുവനന്തപുരം: എന്‍ഡിഎ നാനൂറിലധികം സീറ്റുകള്‍ നേടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് പ്രധാനമന്ത്രി പത്തനംതിട്ടയിലെത്തിയത്. കേരളത്തില്‍ ഇത്തവണ താമര വിരിയും എന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ തവണ ബിജെപിക്ക് രണ്ട് അക്ക വോട്ട് ശതമാനം നല്കി. ഇത്തവണ രണ്ടക്ക സീറ്റുകള്‍ കേരളത്തില്‍ ലഭിക്കുമെന്നും മോദി പറഞ്ഞു.
ഒരു തവണ കോണ്‍ഗ്രസ്, ഒരു തവണ എല്‍ഡിഎഫ് എന്ന ചക്രം പൊളിക്കണം എന്നും കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ അഴിമതി സര്‍ക്കാരാണ് ഉള്ളതെന്നും ഇവിടെത്തെ ജനങ്ങള്‍ക്ക് നഷ്ടം മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമാണ്. കേരളത്തിലെ നിയമപാലനം പരാജയമാണെന്നും മോദി ആരോപിച്ചു.
പത്തനംതിട്ടയിലെ എന്‍ഡിഎ പ്രചാരണ വേദിയിലെത്തിയ മോദിയെ ആറന്മുള കണ്ണാടി നല്‍കിയാണ് പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി സ്വീകരിച്ചത്.