ന്യൂഡല്‍ഹി:ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞ് തുടരുന്നു. ഡല്‍ഹിയില്‍ ഇന്നു രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില സഫ്ദര്‍ ജംഗ് മേഖലയിലാണ്. 3.5 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടെ താപനില.മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ 30 ട്രെയിനുകള്‍ റദ്ദാക്കി. ഡല്‍ഹി പാലം വിമാനത്താവളത്തില്‍ കാഴ്ചാ പരിധി പൂജ്യമാണ് രേഖപ്പെടുത്തിയത്. ഇതേത്തുടര്‍ന്ന് 17 വിമാന സര്‍വീസുകള്‍ റദ്ദാക്കി. 100 ലധികം വിമാനങ്ങള്‍ വൈകി.
മൂടല്‍മഞ്ഞ് മൂലം ജനുവരി 16 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള 30 ട്രെയിനുകള്‍ വൈകി ഓടുമെന്ന് റെയില്‍വേ അറിയിച്ചു.വാരാണസി, ആഗ്ര, ഗ്വാളിയോര്‍, പത്താന്‍കോട്ട്, ജമ്മു, ചണ്ഡിഗഡ് തുടങ്ങിയ സ്ഥലങ്ങളിലും കനത്ത മൂടല്‍ മഞ്ഞ് കാരണം കാഴ്ചാപരിധി പൂജ്യമായി ചുരുങ്ങിയിട്ടുണ്ട്.