കാനം രാജേന്ദ്രൻ ഇനി ആവേശകരമായൊരു ഓർമ്മ . കോട്ടയം വാഴൂർ കാനത്തെ തറവാട്ട് വളപ്പിൽ ഇന്ന് രാവിലെ 11 മണിക്ക് ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.സഖാവിന് മരണമില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ എന്ന മുദ്രാവാക്യവിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ തൊഴിലാളി വര്‍ഗ്ഗപ്രസ്ഥാനത്തിന്റെ അമരക്കാരന് സഖാവ് കാനം രാജേന്ദ്രന്റെ ഭൗതികശരീരം അഗ്നിയേറ്റുവാങ്ങി. മുഖ്യമന്ത്രി പിണറായി വിജയൻ, ഡി രാജ തുടങ്ങിയ പ്രമുഖ രാഷ്ട്രീയ നേതാക്കൾ ഉൾപ്പടെ സംസ്കാര ചടങ്ങിൽ പങ്കെടുത്തു.ശനിയാഴ്ച ഉച്ചയോടെ തിരുവനന്തപുരത്ത് നിന്ന് കാനത്തിന്റെ മൃതശരീരവുമായി പുറപ്പെട്ട വിലാപയാത്ര പുലർച്ചെ രണ്ടരയോടെയാണ് കാനത്തെ വീട്ടിൽ എത്തിയത്.
പുലര്‍ച്ചെ ഒന്നിന് കോട്ടയം സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദര്‍ശനത്തിനുശേഷമാണ് വീട്ടിലേക്ക് കൊണ്ടുവന്നത്. തിരുവനന്തപുരം മുതല്‍ കോട്ടയം വരെ 12 മണിക്കൂര്‍ നീണ്ട വിലാപ യാത്രക്കൊടുവിലാണ് കാനത്തിന്റെ മൃതദേഹം വീട്ടിലേക്ക് എത്തിക്കുന്നത്. രാത്രി വൈകിയും എംസി റോഡിൽ പ്രധാന ജംഗ്ഷനുകളിൽ എല്ലാം കാനത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ഒട്ടേറെ പാർട്ടി പ്രവർത്തകരും നാട്ടുകാരും എത്തിയിരുന്നു. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം നടന്നത്.
അസാധാരണമായ സംഘടനാവൈഭവം കൊണ്ടും രാഷ്ട്രീയാനുഭവ സമ്പത്തുകൊണ്ടും കേരളത്തിലെ ഇടതു മതേതര പ്രസ്ഥാനങ്ങള്‍ക്ക് വലിയ കരുത്തായിരുന്നു കാനം.