ഡൽഹി: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കി. പാർലമെൻ്റ് എത്തിക്സ് കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കിയത്. പാർലമെൻ്റിൽ ചർച്ചയ്ക്കൊടുവിൽ മഹുവയെ പുറത്താക്കാനുള്ള പ്രമേയം ശബ്ദവോട്ടോടെയാണ് ലോക്സഭ പാസ്സാക്കിയത്. പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
പ്രമേയവുമായി ബന്ധപ്പെട്ടുള്ള ചർച്ചയിൽ മഹുവയ്ക്ക് സംസാരിക്കാനുള്ള അനുമതി നിഷേധിച്ചു.
തെളിവുകളില്ലാതെയാണ് കങ്കാരു കോടതി തനിക്കെതിരെ നടപടി എടുത്തതെന്നു മഹുവ മൊയ്ത്ര . തന്നെ പുറത്താക്കാൻ എത്തിക്സ് കമ്മിറ്റിക്ക് അധികാരമില്ല. തനിക്ക് ഇപ്പോൾ 49 വയസ് ആണ്. അടുത്ത മുപ്പത് വർഷവും പാർലമെന്റിലും പുറത്തും തെരുവിലും പോരാട്ടം തുടരുമെന്നും മഹുവ മൊയ്ത്ര മാധ്യമങ്ങളോട് പറഞ്ഞു.
Trending
- ലോക ഓട്ടിസം – ബോധവൽക്കരണ ദിനം ആചരിച്ചു
- രണ്ടു ഗ്ലോബല് മ്യൂസിക് അവാഡുകൾ നേടി ‘സര്വേശ’ സംഗീത ആൽബം
- പ്രധാനമന്ത്രി ശ്രീലങ്ക സന്ദർശിക്കും
- വഖഫ് ഭേദഗതി ബിൽ: പിന്തുണച്ച് 128 പേർ, എതിർത്ത് 95 പേർ
- ‘സ്വാമിയേയും ഗ്രഹാം സ്റ്റെയിന്സിനേയും മറക്കരുത്’; ആഞ്ഞടിച്ച് ജോണ് ബ്രിട്ടാസ്
- ആ കോക് ടെയ്ലില് മയങ്ങിവീഴാതെ
- മണിമുഴക്കത്തിന്റെ ഹൈടെക് ദൂതന്
- സത്യാനന്തര കച്ചവടക്കാലത്ത് തോല്ക്കല്ലേ ‘സാപിയന്സ്’