ഗാസ:വെടിനിർത്തൽ കാലാവധി വെള്ളിയാഴ്ച രാവിലെ ഏഴിന് അവസാനിച്ചത്തിനു ശേഷം നിമിഷങ്ങൾക്കുള്ളിൽ തന്നെ വിവിധ സേനകൾ ആക്രമണം തുടങ്ങി. കര, വ്യോമ, നാവിക സേനകൾ ആണ് യുദ്ധത്തിന് നേതൃത്വം നൽകുന്നത് .ഇന്നലെ വൈകുന്നേരം വരെ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചത് 109 പേരുടെ മരണമാണ്. ആക്രമണം തുടങ്ങി ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ ഗാസയിലെ എഴുപതോളം പേരാണ് കൊല്ലപ്പെട്ടത്. നൂറുകണക്കിനാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു.
വെള്ളിയാഴ്ചത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും വെടിനിർത്തലിനുമുമ്പ് വടക്കൻ മേഖലയിൽനിന്ന് തെക്കൻ ഗാസയിലേക്ക് ഇവിടേക്ക് പലായനം ചെയ്തവരാണ്. ഇസ്രയേൽ നിർദേശിച്ചതുപ്രകാരമായിരുന്നു ഈ പലായനം. റാഫ അതിർത്തി തുറക്കണമെന്ന് ഗാസ ആരോഗ്യമന്ത്രാലയം ഈജിപ്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Trending
- മണിപ്പുരിനെ വീണ്ടെടുക്കാന്
- സുന്ദര ജീവിതം പോലൊരു സിനിമ
- ഉയിര്പ്പിന്റെ രാഷ്രീയം
- അങ്ങനെ റെയില്വേയും തീരുമാനമായി
- ദയയുടെ മാലാഖയ്ക്കു അലിഖാന്റെ സംഗീതാര്ച്ചന
- കരാര് ലഭിക്കാൻ കോടികള് കൈക്കൂലി: അദാനിക്കെതിരെ അമേരിക്കയില് അഴിമതിക്കുറ്റം
- നടൻ മേഘനാഥൻ അന്തരിച്ചു
- മുഖ്യമന്ത്രിയുടെ വാക്കുകൾ കണ്ണീരൊപ്പുന്നതാകണം : ബിഷപ്പ് ഗീവർഗ്ഗീസ് മാർ അപ്രേം