അഹമ്മദാബാദ്: കനത്ത മഴയെ തുടര്‍ന്നുണ്ടായ ഇടിമിന്നലേറ്റ് ഗുജറാത്തില്‍20 പേര് മരിച്ചു. ഞായറാഴ്ചയാണ് മിന്നലേറ്റുള്ള അപകടമുണ്ടായത്.
ദാഹോദ് ജില്ലയില്‍ നാല് പേരാണ് മിന്നലേറ്റ് മരിച്ചത്. ബറൂച്ചില്‍ മൂന്നും താപ്പിയില് രണ്ടും പേരാണ് മരിച്ചത്. അഹമ്മദാബാദ് അടക്കമുള്ള സ്ഥലങ്ങളിലും ഇടിമിന്നലേറ്റ് ആളുകള്‍ മരിച്ചെന്നാണ് വിവരം. ദുരന്തത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ദുഃഖം രേഖപ്പെടുത്തി.
തുടര്‍ച്ചയായി പെയ്ത മഴയില്‍ സംസ്ഥാനത്ത് പലയിടത്തും വ്യാപക കൃഷിനാശം ഉണ്ടായിട്ടുണ്ട്.