കൊല്ലം: സംസ്ഥാനത്ത് ക്രിസ്ത്യൻ പള്ളികൾ പെരുകുന്നു എന്ന പരാതിയുടെ നിജസ്ഥിതി പരിശോധിക്കാതെ അന്വേഷണത്തിന് ഉത്തരവിട്ട നടപടി സർക്കാർ പിൻവലിച്ചു. സംസ്ഥാനത്ത് ക്രിസ്ത്യൻ മത വിഭാഗത്തെ സംശയമുനയിൽ നിർത്തുന്ന വിവാദ ഉത്തരവിനെതിരേ വലിയ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ യു ടേൺ.
സംസ്ഥാനത്ത് ക്രിസ്ത്യൻ പള്ളികളുടെ എണ്ണം കൂടുന്നതിനെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകിയ പരാതിക്കാരിയുടെ ഉദ്ദേശലക്ഷ്യം സംശയാസ്പദമാണെന്നാണ് തദ്ദേശസ്വയം ഭരണ വകുപ്പ് പ്രിൽസിപ്പൽ ഡയറക്ടർ പറയുന്നത്. പരാതിയിൽ പൊതുവായി ഒരു വിഷയം പരാമർശിക്കുന്നുവെന്നല്ലാതെ പ്രത്യേകമായ ഒരു സംഭവത്തെ കുറിച്ച് ആധികാരികമായി ഒന്നും തന്നെ പറയുന്നില്ല. അതിനാൽ തുടർനടപടിയെടുക്കേണ്ടെന്ന് അറിയിക്കുന്നതായി പ്രിൻസിപ്പൽ ഡയറക്ടർ ഉത്തരവിറക്കി. വേണ്ടത്ര അവധാനതയില്ലാതെയുള്ള ഇത്തരം തീരുമാനങ്ങളും പിന്നീടുള്ള പിന്മാറ്റവും ഭരണ നേതൃത്വത്തിന്റെ പിടിപ്പുകേടിനെയാണ് തുറന്നുകാട്ടുന്നത് .
Trending
- UNHCR ന്റെ നടപടിയെ സുപ്രീം കോടതി അപലപിച്ചു
- ഹിജാബ് ധരിപ്പിക്കണമെന്ന സമ്മർദ്ദം: സ്കൂൾ അടച്ചിടേണ്ട ഗതികേടിൽ
- ലാറ്റിൻ ഡേ 2025 ന്റെ ഔദ്യോഗിക പോസ്റ്റർ അനാവരണം ചെയ്തു
- ഫാ.ഫിർമൂസ് ഫൗണ്ടേഷൻ വനിതാ പുരസ്ക്കാരങ്ങൾ വിതരണം ചെയ്തു
- ഫാത്തിമ സൂര്യാത്ഭുതം; 108 വർഷം തികയുന്നു
- സെന്റ് പീറ്റേഴ്സ് ബസ്സിലിക്ക ആശുദ്ധമാക്കാൻ ശ്രമം
- ജനതാ ദൾ പിളർന്നു: എൻ ഡി എ യിലേക്ക് എന്നു സൂചന
- കാട്ടാന ആക്രമണത്തിൽ രണ്ട് മരണം