കൽപ്പറ്റ:സംസ്ഥാന സർക്കാർ പരാതികൾ തീർപ്പാക്കുന്നില്ലെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം ഏത് കണക്കിന്റെ അടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു. വയനാട് നടന്ന നവകേരള സദസിലാണ് മുഖ്യ മന്ത്രിയുടെ പ്രതികരണം .അഞ്ചുദിവസങ്ങളിൽ 16 കേന്ദ്രങ്ങളിൽനിന്നായി ലഭിച്ച നിവേദനങ്ങളുടെ എണ്ണം 42,862 ആണ്. കണ്ണൂർ ജില്ലയിൽ 28,630 ഉം കാസർകോട്ട് 14,232 ഉം പരാതി ലഭിച്ചു. ഇവ പരിശോധിച്ച് പരിഹാരം ഉറപ്പാക്കാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. പ്രശ്നങ്ങൾ പരിഹരിക്കപ്പെടും എന്ന ഉറച്ച വിശ്വാസമുള്ളതുകൊണ്ടാണ് ജനങ്ങൾ മുന്നോട്ടുവരുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആരംഭിച്ച പരാതിപരിഹാര സെല്ലിൽ 5,40,722 പരാതികളാണ് ലഭിച്ചത്. 5,36,525 എണ്ണം തീർപ്പ് കൽപ്പിച്ചു. ബാക്കിയുള്ള 4,197 പരാതികളിൽ നടപടി പുരോഗമിക്കുകയാണ്.നേരത്തെ ,സർക്കാർ പരാതികളിലൊന്നും തീർപ്പുണ്ടാക്കുന്നില്ല എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചിരുന്നു .
Trending
- കെ.ആർ.എൽ.സി.ബി.സി ഫാമിലി കമ്മിഷൻ നേതൃസംഗമം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു
- ‘പ്രസ്താവനയില്‍ നിന്ന് പിന്നോട്ടില്ല’; എന്‍ കെ പ്രേമചന്ദ്രന് എംപി.
- ഡല്‍ഹിയുടെ പേര് മാറ്റണമെന്ന് വിഎച്ച്പി, പുതിയ പേരും നിര്‍ദ്ദേശിച്ചു
- മദ്യ ലഹരിയിൽ, ബൈക്കിലൊഴിക്കാൻ വാങ്ങിയ പെട്രോൾ ഒഴിച്ച് ജേഷ്ഠൻ സഹോദരനെ തീ കൊളുത്തി
- നിണസാക്ഷിയായ ഇഗ്നേഷ്യസ് മലൊയാൻ ഉൾപ്പടെ ഏഴു വാഴ്ത്തപ്പെട്ടവരെ ലിയൊ പതിനാലാമൻ പാപ്പാ വിശുദ്ധരായി പ്രഖ്യാപിച്ചു
- വെടിനിർത്തൽ ലംഘിച്ച് ഗാസയിൽ വീണ്ടും ഇസ്രയേലിന്റെ രൂക്ഷആക്രമണം
- തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ-എസ്ഡിപിഐ സംഘർഷം: ആംബുലന്‍സുകൾ കത്തി നശിച്ചു
- ഫിഫ അണ്ടർ 20 ലോകകപ്പിൽ അർജൻറീനയെ പരാജയപ്പെടുത്തി മൊറോക്കയ്ക്ക് കിരീടം