Browsing: Venerable Fr. Theofin Capuchin

വേദനിക്കുന്നവരുടെ തോളില്‍ കയ്യിട്ട് പുഞ്ചിരിയുടെ ദീപശിഖ ഉയര്‍ത്തിയ വൈദികന്‍ എന്നാണ് തിയോഫിനച്ചനെ വിശേഷിപ്പിക്കാറുള്ളത്. ധന്യപദവിലേക്ക് ഉയര്‍ന്ന ഇന്ത്യയിലെ ആദ്യ കപ്പൂച്ചിന്‍ വൈദികന്‍ എന്ന ബഹുമതിയും തിയോഫിനച്ചന് ഇനി സ്വന്തം. ജീവിതകാലത്തുതന്നെ തിയോഫിനച്ചന്‍ എല്ലാവരുടെയും വല്യച്ചനായിരുന്നു. കൊച്ചുകുട്ടികള്‍ മുതല്‍ വൃദ്ധന്മാര്‍ വരെ അദ്ദേഹത്തെ അങ്ങനെയാണ് വിളിച്ചിരുന്നത്.

ഫാ. തിയോഫിന്റെ സന്ന്യാസ ജീവിതം ഫ്രാന്‍സിസ്‌കന്‍ ആത്മീയതയില്‍ അടിയുറച്ചതായിരുന്നു. ‘തിയോഫിന്‍’  എന്ന പേരിന്റെ അര്‍ത്ഥം ‘ദൈവത്തിന്റെ വെളിപാട്’ എന്നാണ്, ആ പേരിനെ അന്വര്‍ത്ഥമാക്കുന്ന വിധത്തിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതം

നലക്ഷങ്ങളുടെ ശരീരത്തിനും മനസ്സിനും സൗഖ്യം നല്‍കികൊണ്ട്, കഴിഞ്ഞ ഏതാനും വര്‍ഷം കേരളത്തിന്റെ നാനാഭാഗത്തും, ചുറ്റി സഞ്ചരിച്ചിരുന്ന താപസ ശ്രേഷ്ഠനായ റവ. ഫാ. തിയോഫിന്‍ ഇന്നലെ ദിവംഗതനായി. അദ്ദേഹത്തിന്റെ മൃതദേഹസംസ്‌കരണം വരാപ്പുഴ മെത്രാപോലീത്താ അഭിവന്ദ്യ ഡോ. ജോസഫ് അട്ടപ്പേറ്റി തിരുമേനിയുടെ പ്രധാന കര്‍മ്മികത്വത്തില്‍ ഇവിടെ അടുത്ത് പൊന്നുരുന്നി കപ്പൂച്ചിന്‍ ആശ്രമത്തില്‍ പ്രത്യേകം തയ്യാറാക്കിയിട്ടുള്ള കല്ലറയില്‍ നടത്തപ്പെട്ടു.

എറണാകുളത്ത് പൊന്നുരുന്നി എന്ന ഗ്രാമീണമേഖലയുടെ ആത്മീയ ചൈതന്യമായിരുന്ന ദൈവദാസന്‍ ഫാ. തിയോഫിന്‍ കപ്പുച്ചിനെ ലെയോ പാപ്പാ 2026 ഫെബ്രുവരി 21ന് ‘ധന്യന്‍’ (ഢലിലൃമയഹല) എന്ന പദത്തിലേക്ക് ഉയര്‍ത്തിയിരിക്കുന്നു. ക്രിസ്തുവിനോടുള്ള അചഞ്ചലമായ ഭക്തിയും പാവപ്പെട്ടവരോടുള്ള കരുണയും വഴി ജീവിതകാലത്തുതന്നെ വിശുദ്ധിയുടെ പരിമളം പരത്തിയ വ്യക്തിത്വമായിരുന്നു തിയോഫിനച്ചന്റേത്.