Browsing: Thekken kurishumala

തെക്കൻ കുരിശുമല 69 -മത് തീർത്ഥാടനത്തോടനുബന്ധിച്ച് വാഴിച്ചൽ ഇമ്മാനുവേൽ കോളേജ് നാഷണൽ സർവ്വീസ് സ്കീമിന്റെ നേതൃത്വത്തിൽ തെക്കൻ കുരിശുമല തീർത്ഥാടന കേന്ദ്ര പരിസരo വൃത്തിയാക്കി.

വിശുദ്ധകുരിശ് നിത്യജീവന്റെ ഉറവിടം എന്നതാണല്ലോ 69-ാമത് തെക്കന്‍ കുരിശുമലതീര്‍ത്ഥാടനത്തിന്റെ ആപ്തവാക്യം. 2026 മാര്‍ച്ച് 15 മുതല്‍ 22 വരെയും ഏപ്രില്‍ 2 പെസഹ വ്യാഴം, ഏപ്രില്‍3 ദുഃഖവെള്ളി ദിവസങ്ങളില്‍ നടക്കുന്ന നോമ്പുകാല മഹാതീര്‍ത്ഥാടനം, സര്‍വ്വജനതയ്ക്കും ആശ്വാസവും അനുഗ്രഹവും പ്രദാനം ചെയ്യുന്നു.ലോകപൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട സഹ്യപര്‍വ്വതനിരയില്‍ കുനിച്ചികൊണ്ടകെട്ടി മലമുകളില്‍ കേരള തമിഴ്‌നാട് അതിര്‍ത്തില്‍ വെള്ളറട പത്തുകാണി ദേശത്താണ് തീര്‍ത്ഥാടന കേന്ദ്രം സ്ഥിതിചെയ്യുന്നത്.