Browsing: Syro Malabar church

സീ​റോ​മ​ല​ബാ​ർ സ​ഭ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന സ​മു​ദാ​യ ശ​ക്തീ​ക​ര​ണ​വ​ർഷം 2026ന് ​ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യി​ൽ പ്രൗ​ഢോ​ജ്വ​ല തു​ട​ക്കം. കു​റു​മ്പ​നാ​ടം സെ​ൻറ് ആ​ൻറ​ണീ​സ് ഫൊ​റോ​നാ​ പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ലെ ആ​ർച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പ​വ്വ​ത്തി​ൽ ന​ഗ​റി​ൽ ന​സ്രാ​ണി പാ​ര​മ്പ​ര്യ​ത്ത​നി​മ​യി​ൽ സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​ന​ത്തി​ൽ ആ​ർച്ച്ബി​ഷ​പ് മാ​ർ തോ​മ​സ് ത​റ​യി​ൽ സ​മു​ദാ​യ വ​ർഷാ​ച​ര​ണ​ത്തി​ന് ദീ​പം തെ​ളി​ച്ചു.

സീറോമലബാർസഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ മാധ്യമപ്രവർത്തകരുടെ ക്രിസ്തുമസ് ആഘോഷം ആത്മീയതയും സൗഹൃദവും നിറഞ്ഞ അന്തരീക്ഷത്തിൽ സംഘടിപ്പിച്ചു. വിവിധ മാധ്യമസ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് എത്തിയ മാധ്യമപ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു. ക്രിസ്തുമസ് സന്ദേശം നൽകിക്കൊണ്ട് സംസാരിച്ച സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ, ആധുനിക ലോകത്തോട് സഭ സംവദിക്കുന്നതിൽ മാധ്യമങ്ങൾക്ക് ഉള്ള നിർണായക പങ്ക് ഊന്നിപ്പറഞ്ഞു.

ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര, ബിഷപ്പ് സെബാസ്റ്റ്യൻ വടക്കേൽ, ബിഷപ്പ് സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, ബിഷപ്പ് പ്രിൻസ് ആന്റണി പാണേങ്ങാടൻ എന്നിവരെ മെത്രാപ്പോലീത്തൻ ആർച്ചുബിഷപ്പുസ്‌ഥാനത്തു നിയമിച്ചു

സീറോമലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭയുടെ മുപ്പത്തിമൂന്നാമത് മെത്രാൻ സിനഡിൻ്റെ രണ്ടാം സമ്മേളനം ഓഗസ്റ്റ് 18ന് സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെൻ്റ് തോമസിൽ ആരംഭിച്ചു.