Browsing: rahul gandhi

ജാതിസംവരണ വിഷയത്തില്‍ തൊട്ടാല്‍ ഇനിയും പൊള്ളുമെന്നു പ്രധാനമന്ത്രി മോദിക്കു ബോധ്യമായതിന്റെ ലക്ഷണമാണ് കേന്ദ്രസര്‍ക്കാരിന്റെ 24 വകുപ്പുകളിലേക്ക് 45 ‘സ്‌പെഷലിസ്റ്റ്’ ഉദ്യോഗസ്ഥരെ സ്വകാര്യമേഖലയില്‍ നിന്നും പൊതുമേഖലാസ്ഥാപനങ്ങളില്‍ നിന്നും അക്കാദമിക-ഗവേഷണകേന്ദ്രങ്ങളില്‍ നിന്നും മറ്റുമായി കരാര്‍/ ഡപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ലാറ്ററല്‍ എന്‍ട്രി സംവിധാനത്തിലൂടെ നിയമിക്കാനുള്ള യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്റെ പരസ്യം 48 മണിക്കൂറിനകം പിന്‍വലിക്കാനുള്ള തീരുമാനം.

ഇന്ത്യാ വിഭജനത്തിനു മുന്നോടിയായി കിഴക്കന്‍ ബംഗാളിലെ നൊവഖാലിയില്‍ ഹിന്ദുക്കള്‍ കൂട്ടക്കൊല ചെയ്യപ്പെട്ട വര്‍ഗീയ കലാപത്തെ ‘ആത്മാവിന്റെ ശക്തിയായ സത്യവും അഹിംസയും’ കൊണ്ട് നേരിടുന്നതിന് മഹാത്മാഗാന്ധി ‘സ്‌നേഹത്തിന്റെ മനോഹാരിതയുള്ള ജീവത്യാഗത്തിനു സന്നദ്ധനായി’ നടത്തിയ നാലു മാസത്തെ തീര്‍ഥാടനത്തെയാണ് രാഹുല്‍ ഗാന്ധിയുടെ മണിപ്പുര്‍ ശാന്തിയാത്ര രാജ്യത്തെ ഓര്‍മിപ്പിക്കുന്നത്.

തന്റെ മുത്തശ്ശി ഇന്ദിരാ ഗാന്ധിയുമായി വിസ്മയനീയമായ രൂപഭാവസാദൃശ്യമുള്ള പ്രിയങ്ക ഗാന്ധിയെ, സഹോദരന്‍ രാഹുല്‍ ഗാന്ധി ഒഴിയുന്ന വയനാട് ലോക്‌സഭാ സീറ്റിലേക്ക് ആറുമാസത്തിനകം നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കേണ്ട താമസം, കേരളത്തിലെ ആരാധകവൃന്ദങ്ങള്‍ ‘ഇന്ദിരയുടെ രണ്ടാം വരവ്’ പ്രഘോഷിച്ചുതുടങ്ങി.