Browsing: Pope leo

നോമ്പുകാലം മാനസാന്തരത്തിനുള്ള സമയമാണെന്ന് ഓർമ്മപ്പെടുത്തിക്കൊണ്ടും, തിരുവചനത്തിനു ചെവികൊടുത്തുകൊണ്ടും, ആത്മാവിന്റെ പ്രചോദനങ്ങളെ സ്വീകരിച്ചുകൊണ്ടും, ഈ സമയം ഫലപ്രദമാക്കണമെന്നു ലെയോ പാപ്പ. നമ്മുടെ വിശ്വാസത്തിന്റെ ഊർജ്ജം വീണ്ടെടുക്കാനും, ദൈനംദിന ഉത്കണ്ഠകൾക്കും വ്യതിചലനങ്ങൾക്കും ഇടയിൽ ഹൃദയം നഷ്ടപ്പെടാതിരിക്കാനും ദൈവീക രഹസ്യം നമ്മുടെ ജീവിതത്തിന്റെ കേന്ദ്രത്തിൽ തിരികെ സ്ഥാപിക്കാൻ സഭ നമ്മെ ക്ഷണിക്കുന്ന സമയമാണ് നോമ്പു കാലമെന്നും പാപ്പ പറഞ്ഞു. ശ്രവിക്കുക, ഉപവാസമനുഷ്ഠിക്കുക, കൂട്ടായ്മയിൽ ജീവിക്കുക, എന്നിങ്ങനെയുള്ള നോമ്പുകാല ചൈതന്യങ്ങളെ പാപ്പ സന്ദേശത്തിൽ പ്രത്യേകം ചൂണ്ടിക്കാണിച്ചു.

“കുട്ടികളുടെ ആഗോളദിനാചരണത്തിനുവേണ്ടിയുള്ള പൊന്തിഫിക്കൽ കമ്മറ്റി” പിരിച്ചുവിട്ട് ലിയോ പതിനാലാമൻ പാപ്പാ. ഫെബ്രുവരി 12 വ്യാഴാഴ്ച ഒപ്പിട്ട ഒരു രേഖയിലൂടെയാണ്, ഒന്നേകാൽ വർഷത്തോളം നീണ്ട ഈ കമ്മിറ്റി പരിശുദ്ധ പിതാവ് പിരിച്ചുവിട്ടത്. കുട്ടികളുടെ ആഗോളദിനാചരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇനി മുതൽ “അല്മയർക്കും, കുടുംബങ്ങൾക്കും ജീവനും” വേണ്ടിയുള്ള ഡികാസ്റ്ററിയുടെ കീഴിലായിരിക്കുമെന്നും പാപ്പാ തന്റെ ഉത്തരവിലൂടെ അറിയിച്ചു.

ലോക രോഗീദിനത്തിൽ, ലോകത്തിന്റെ വിവിധയിടങ്ങളിൽ സഹനങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യർക്കൊപ്പം പ്രാർത്ഥനയ്ക്ക് ആഹ്വാനം ചെയ്‌ത്‌ ലിയോ പതിനാലാമൻ പാപ്പാ. ഫെബ്രുവരി 12 ബുധനാഴ്ച രാവിലെ വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ പൊതുകൂടിക്കാഴ്ച അനുവദിച്ചതിന് ശേഷം വത്തിക്കാനിലെ പൂന്തോട്ടത്തിലുള്ള ലൂർദ്ദ് ഗ്രോട്ടോയിൽ പ്രാർത്ഥനയ്‌ക്കെത്തിയ അവസരത്തിലാണ് പാപ്പാ അവിടെ സന്നിഹിതരായിരുന്ന ആളുകൾക്കൊപ്പം രോഗികൾക്കുവേണ്ടി പ്രാർത്ഥിച്ചത്.

വിവിധ സംഘർഷങ്ങളാൽ ദുരിതപൂർണ്ണമായ ഒരു ലോകത്ത്, പുതിയ തലമുറകൾക്കുള്ള ഒരു ഭാവി സാഹോദര്യത്തിൽ മാത്രമാണ്, കെട്ടിപ്പടുക്കുക സാധ്യമാണെന്ന്, ലിയോ പതിനാലാമൻ പാപ്പാ വിശ്വാസികളെ ഓർമിപ്പിച്ചു. ഫെബ്രുവരി മാസം എട്ടാം തീയതി ത്രികാല പ്രാർത്ഥനയുടെ അവസാനം നടത്തിയ അഭ്യർത്ഥനകളുടെ അവസരത്തിലാണ് പാപ്പാ ഇക്കാര്യങ്ങൾ എടുത്തുപറഞ്ഞത്.

അന്താരാഷ്ട്ര മനുഷ്യ സാഹോദര്യ ദിനത്തോടനുബന്ധിച്ചും, ഫ്രാൻസിസ് പാപ്പായും, ഗ്രാൻഡ് ഇമാം അഹ്മദ് അൽ-ത്വയ്യൂബും മനുഷ്യ സാഹോദര്യത്തെക്കുറിച്ചുള്ള രേഖ ഒപ്പിട്ടതിന്റെ 7-ാം വാർഷികത്തിലും ഏവരെയും അഭിസംബോധന ചെയ്യുവാൻ തനിക്കു ലഭിച്ച അവസരത്തിലുള്ള സന്തോഷം പങ്കുവച്ചുകൊണ്ടാണ് ലിയോ പതിനാലാമൻ പാപ്പാ, തന്റെ സന്ദേശം ആരംഭിച്ചത്.

ഫെബ്രുവരി 15 ഞായറാഴ്ച മുതൽ മാർച്ച് 15 ഞായറാഴ്ച വരെ അഞ്ച് റോമൻ ഇടവകകളിലേക്ക് പാപ്പാ, രൂപതയുടെ മെത്രാൻ എന്ന നിലയിൽ അജപാലന സന്ദർശനം നടത്തുമെന്നും, വിശ്വാസികളുമായി കൂടിക്കാഴ്ച നടത്തുമെന്നും, പാപ്പായുടെ ആരാധന ക്രമ ആഘോഷങ്ങൾക്കുവേണ്ടിയുള്ള കാര്യാലയം പുറത്തിറക്കിയ കലണ്ടറിൽ എടുത്തു പറയുന്നു. സന്ദർശനം നടക്കുന്ന ദിവസം , ഫെബ്രുവരി ഇരുപത്തിരണ്ടാം തീയതി ഒഴിച്ച്, മറ്റു ഞായറാഴ്ച്ചകളിൽ, ഉച്ചകഴിഞ്ഞു വിശ്വാസികളുമായി കൂടിക്കാഴ്ച നടത്തുകയും, തുടർന്ന് വൈകുന്നേരം അഞ്ചുമണിക്ക്, വിശുദ്ധ ബലിയർപ്പിക്കുകയും ചെയ്യും.

പോർച്ചുഗലിൽ നാശം വിതച്ച അതിശക്തമായ ക്രിസ്റ്റിൻ കൊടുങ്കാറ്റിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തിയും, ദുരിതമനുഭവിക്കുന്നവർക്ക് തന്റെ പ്രാർത്ഥനകൾ നേർന്നുമുള്ള , ലിയോ പതിനാലാമൻ പാപ്പായുടെ സന്ദേശം, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയെത്രോ പരോളിന്റെ കൈയൊപ്പോടുകൂടി അയച്ചു. നിലവിൽ, അഞ്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, കൂടാതെ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽഎന്നിവയാൽ , 850,000-ത്തിലധികം ആളുകൾ ദുരിതമനുഭവിക്കുന്നു. മേഖലയിൽ വൈദ്യുതിയും തടസ്സപ്പെട്ടിരിക്കുകയാണ്.

90- ലധികം രാജ്യങ്ങളിൽ, 22 ദശലക്ഷത്തിലധികം ആളുകളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പാപ്പായുടെ ആഗോള പ്രാർത്ഥന ശൃംഖലയുടെ നേതൃനിരയിൽ പ്രവർത്തിക്കുന്നവർക്കും, അംഗങ്ങൾക്കും , ജനുവരി മാസം മുപ്പതാം തീയതി, ലിയോ പതിനാലാമൻ പാപ്പാ സ്വകാര്യ കൂടിക്കാഴ്ച്ച അനുവദിക്കുകയും, സന്ദേശം നൽകുകയും ചെയ്തു.

താൻ മെത്രാനായി സേവനമനുഷ്ഠിച്ച പെറുവിൽ നിന്നും, അഡ് ലിമിന സന്ദർശനത്തിനായി വത്തിക്കാനിൽ എത്തിയ മെത്രാന്മാർക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് ലെയോ പതിനാലാമൻ പാപ്പ. ജനുവരി ഇരുപത്തിയൊമ്പതാം തീയതിയാണ് പെറുവിലെ സഭയുടെ അജപാലന ദൗത്യത്തെ ശക്തിപ്പെടുത്തുന്ന അടുപ്പത്തിന്റെയും കൂട്ടായ്മയുടെയും ഭാഗമായിട്ടാണ് ലെയോ പതിനാലാമൻ പാപ്പ, വത്തിക്കാനിൽ എത്തിയ മെത്രാന്മാർക്കൊപ്പം ഉച്ചവിരുന്ന് പങ്കിട്ടത്.